വെള്ളാപ്പള്ളി നടേശന്‍ നിരന്തരമായി ഗുരുനിന്ദ നടത്തുന്നെന്ന് സുധീരന്‍; എസ്എന്‍ഡിപിയെ നയിക്കാന്‍ വെള്ളാപ്പള്ളിക്ക് യോഗ്യതയില്ല

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകൃത ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്താനാണ് വെള്ളാപ്പള്ളി നടേശന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. നിരന്തരമായി ഗുരുനിന്ദ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് വെള്ളാപ്പള്ളിയുടേത്. ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ അത്യുന്നത സ്ഥാനത്ത് ഇരുന്ന് വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്തിരിക്കാന്‍ യോഗ്യനല്ലെന്ന് വെള്ളാപ്പള്ളി വീണ്ടും തെളിയിക്കുകയാണ്. അതുകൊണ്ട് വെള്ളാപ്പള്ളി എത്രയും വേഗം രാജിവച്ച് ഒഴിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ സമൂഹത്തിന്റെയും അണികളുടെയും മുന്നില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് തുടരാന്‍ യോഗ്യനല്ല. തന്റെ കച്ചവടങ്ങള്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും എസ്എന്‍ഡിപിയെ മറയാക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. എസ്എന്‍ഡിപി യോഗത്തെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയ കളിക്കുമുള്ള വേദിയാക്കാതെ ഇപ്പോള്‍ നടത്തി വരുന്ന തെറ്റായ പ്രവര്‍ത്തനങ്ങള്‍ വെള്ളാപ്പള്ളി അവസാനിപ്പിക്കണമെന്നും സുധീരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News