കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണവുമായി ബിജു രാധാകൃഷ്ണന്‍. മുഖ്യമന്ത്രി സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. ഉമ്മന്‍ചാണ്ടിയും സരിതയും തമ്മില്‍ ശാരീരികമായി ബന്ധപ്പെട്ടു. സരിത ഇത് ഒളികാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഈ വീഡിയോ താന്‍ കണ്ടിട്ടുമുണ്ട്. മാത്രമല്ല, ഭരണപക്ഷത്തെ ആറു പ്രമുഖര്‍ക്ക് സരിതയുമായി ബന്ധമുണ്ട്. ഇവരുടെയെല്ലാം ദൃശ്യങ്ങളും കയ്യിലുണ്ട്. ഈ ദൃശ്യങ്ങളെല്ലാം മുഖ്യമന്ത്രിയെ കാണിച്ചിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയുടെ ഒഴികെയുള്ള ദൃശ്യങ്ങളാണ് മുഖ്യമന്ത്രിയെ കാണിച്ചത്.
രണ്ട് മന്ത്രിമാര്‍ക്ക് സരിതയുമായി ബന്ധമുണ്ട്. മന്ത്രി അനില്‍കുമാറിനും ഷിബു ബേബി ജോണുമാണ് മന്ത്രിമാര്‍. ഹൈബി ഈഡന്‍ എംഎല്‍എ, ആര്യാടന്‍ ഷൗക്കത്ത്, നസറുള്ള എന്നിവരും സരിതയെ ലൈംഗികമായി ഉപയോഗിച്ചു. ഇതെല്ലാം സരിത കാമറയില്‍ പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട്. ടീം സോളാറിന്റെ ഇടപാടില്‍ ബെന്നി ബഹനാനും പങ്കുണ്ടെന്നും ബിജു മൊഴി നല്‍കി. ഇത് തന്റെ മരണ മൊഴിയാകാമെന്ന് ബിജു കമ്മീഷനെ അറിയിച്ചു. മൊഴി നല്‍കുന്നതിനിടെ പലപ്പോഴും ബിജു പൊട്ടിക്കരഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here