ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ സ്‌ഫോടനാത്മകമെന്ന് പിണറായി വിജയന്‍; യുഡിഎഫിന് അഭിമാനമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയെ ഇറക്കി വിടണം; ഹൈക്കമാന്‍ഡും ഘടകകക്ഷികളും നിലപാട് വ്യക്തമാക്കണം

തിരുവനന്തപുരം: സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലാണ് സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന്‍ നടത്തിയിരിക്കുന്നതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. സാംസ്‌കാരികമായും ധാര്‍മ്മികമായും അഴുക്കുചാലില്‍ വീണ ഭരണരാഷ്ട്രീയത്തിന്റെ അസഹ്യ ദുര്‍ഗന്ധമാണ് സോളാര്‍ കമീഷന്‍ തെളിവെടുപ്പില്‍ പുറത്തു വരുന്നത്. സാധാരണ മാനസികാവസ്ഥയുള്ളവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആകാത്ത കാര്യങ്ങളാണ് ഇവ. ഈ വെളിപ്പെടുത്തല്‍ നടത്തിയ ബിജു രാധാകൃഷ്ണന്റെ ജീവന്‍ അപായപ്പെടുത്താതിരിക്കാന്‍ പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കണമെന്നും ഘടകകക്ഷി നേതൃത്വങ്ങള്‍ ഇതിനെ എങ്ങനെ കാണുന്നു എന്നറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

സാംസ്കാരികമായും ധാർമ്മികമായും അഴുക്കു ചാലിൽ വീണ ഭരണരാഷ്ട്രീയത്തിന്റെ അസഹ്യ ദുർഗന്ധമാണ് സോളാർ കമീഷൻ തെളിവെടുപ്പിൽ പുറത്…

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരകോടി രൂപ കോഴ നല്‍കിയെന്ന ബിജു രാധാകൃഷ്ണന്റെ മൊഴിയോടെ ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും ഇല്ലാതായിരിക്കുകയാണ്. യുഡിഎഫിലും കോണ്‍ഗ്രസ്സിലും ആത്മാഭിമാനമുള്ളവര്‍ ഉണ്ടെങ്കില്‍ ഈ നിമിഷം ഉമ്മന്‍ചാണ്ടിയെ ഇറക്കി വിടണം. ആ കടമ ജനങ്ങളെ ഏല്‍പ്പിക്കരുതെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരകോടി രൂപ കോഴ നല്‍കിയെന്ന ബിജു രാധാകൃഷ്ണന്റെ മൊഴിയോടെ ഉമ്മൻചാണ്ടിക്ക് രക്ഷപ്പെടാൻ ഒര…

Posted by Pinarayi Vijayan on Wednesday, December 2, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here