അമ്മപെങ്ങന്മാരെ ഓര്‍ത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് വിഎസ്; ഉമ്മന്‍ചാണ്ടി നാടിന് അപമാനം; സോളാര്‍കമ്മിഷന്‍ ബിജുവിന്റെ സിഡി പിടിച്ചെടുക്കണമെന്നും വിഎസ്

തിരുവനന്തപുരം: മുഖ്യമന്ത്രി നാടിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇതില്‍പ്പരം അപമാനം കേരളത്തിന് സംഭാവന ചെയ്യാന്‍ മറ്റൊരു മുഖ്യമന്ത്രിക്കും കഴിയില്ല. കേരളത്തിലെ അമ്മ പെങ്ങന്മാരെ ഓര്‍ത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണം. സോളാര്‍ കേസില്‍ വിഷ്ണുനാഥ്, ഹൈബി ഈഡന്‍ എന്നിവര്‍ക്ക് കോഴ നല്‍കി എന്ന് ബിജുവിന്റെ മൊഴിയില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി സിഡി നശിപ്പിക്കാന്‍ സാധ്യതയുണ്ട്. സോളാര്‍ കമ്മീഷന്‍ അധികാരമുപയോഗിച്ച് സിഡി പിടിച്ചെടുക്കണമെന്നും വിഎസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News