പുരുഷ സൗന്ദര്യത്തില്‍ ഒന്നാമത് ഇന്ത്യന്‍ താരം; താക്കൂര്‍ അനൂപ് സിംഗ് മിസ്റ്റര്‍ വേള്‍ഡ്

ബാങ്കോക്ക്: ഇന്ത്യക്കാരന്‍ അനൂപ് താക്കൂര്‍ സിംഗ് മിസ്റ്റര്‍ വേള്‍ഡ്. 43 രാജ്യങ്ങളിലെ കരുത്തരെ പിന്തള്ളിയാണ് അനൂപ് താക്കൂര്‍ സിംഗ് ഒന്നാമതെത്തിയത്. തായ്‌ലന്‍ഡില്‍ നടന്ന ഏഴാമത് ലോക ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിസിക് ചാമ്പ്യന്‍ഷിപ്പിലാണ് അനൂപ് താക്കൂര്‍ സിംഗിന്റെ കിരീട നേട്ടം.

മുന്‍ പൈലറ്റാണ് അനൂപ്. 2008ല്‍ സ്വയം വിരമിച്ച ശേഷം ബോഡി ബില്‍ഡിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അനൂപ് നിരവധി കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ആദ്യമായാണ് അനൂപിന്റെ ലോക കിരീട നേട്ടം. മനോഹര്‍ ഐഖിന് ശേഷം ലോക കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അനൂപ്.

43 രാജ്യങ്ങളില്‍നിന്ന് 70 പേരാണ് മിസ്റ്റര്‍ വേള്‍ഡ് മത്സരത്തിന് എത്തിയത്. മിസ്റ്റര്‍ ഏഷ്യ മത്സരത്തില്‍ മൂന്നാം സ്ഥാനക്കായിരുന്നു അനൂപ് താക്കൂര്‍ സിംഗ്. ഈ നഷ്ടം മറികടന്നാണ് അനൂപ് മിസ്റ്റര്‍ വേള്‍ഡ് കിരീടം ചൂടിയത്. സീരിയല്‍ – ടിവി താരം കൂടിയാണ് അനൂപ്. മഹാഭാരതം സീരിയലില്‍ ധൃതരാഷ്ട്രര്‍ ആയി വേഷമിട്ടത് അനൂപ് ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News