അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍തിരിച്ചടി. വര്‍ഷങ്ങളായി ബിജെപിയുടെ കൈവശമിരിക്കുന്ന കോട്ടകള്‍ തകര്‍ന്നു. ജില്ലാ പഞ്ചായത്തുകളും നഗരസഭകളും ബിജെപിക്ക് നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല.
അപ്രതീക്ഷിത തിരിച്ചുവരവാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് നടത്തിയത്. സംവരണ പ്രക്ഷോഭത്തിനിറങ്ങിയ പട്ടേല്‍ സമുദായത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസിന് ഗുണം ചെയതു. ഇത് നേടിയെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞതുമില്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം സ്വന്തം സംസ്ഥാനത്ത് നടക്കുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പാണിത്. മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനും തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി.
ഗ്രാമ മേഖലയിലാണ് ബിജെപിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. ആകെയുള്ള 31 ജില്ലാ പഞ്ചായത്തുകളില്‍ 22 ഇടത്ത് കോണ്‍ഗ്രസ് ഭരണം നേടി. 2010ല്‍ 31ല്‍ ഒരിടത്ത് മാത്രമായിരുന്നു കോണ്‍ഗ്രസ് ഭരണം. എന്നാല്‍ ആകെയുള്ള ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഭരണം നേടാന്‍ ബിജെപിക്ക് കഴിഞ്ഞു. രാജ്‌കോട്ടില്‍ കനത്ത പോരാട്ടത്തിന് ഒരുവിലാണ് ബിജെപിക്ക് ഭരണം നേടാനായത്. ആകെയുള്ള 72 സീറ്റില്‍ 38 ഇടത്ത് ബിജെപിയും 34 ഇടത്ത് കോണ്‍ഗ്രസും വിജയിച്ചു.
ഗ്രാമ പ്രദേശങ്ങളിലെ 105 അസംബ്ലി മണ്ഡലങ്ങളില്‍ 70ല്‍ അധികം സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് നേട്ടം. ബിജെപി സര്‍ക്കാരിനെതിരായ ജനവിധിയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത്സിംഗ് സോളങ്കി പ്രതികരിച്ചു.
ആനന്ദ് ജില്ലയിലെ എട്ട് താലൂക്ക് പഞ്ചായത്തുകള്‍ കോണ്‍ഗ്രസ് ഭരണം നേടി. പെറ്റ്‌ലാഡ്, ഉംറേത്ത്, ബോര്‍സാദ്, അന്‍ക്ലാവ്, താരാപൂര്‍ എന്നിവിടങ്ങളാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്. ബിജെപി ശക്തി കേന്ദ്രമായ വഡോദര താലൂക്ക് പഞ്ചായത്തില്‍ ആകെയുള്ള 36ല്‍ 22 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ബിജെപിക്ക് 13 സീറ്റ് ലഭിച്ചു. ആദിവാസി മേഖലയായ ബറൂച്ചില്‍ ജില്ലാ പഞ്ചായത്തിലും താലൂക്ക് പഞ്ചായത്തുകളിലും ജെഡിയു വിജയിച്ചു. ചോട്ടാ ഉധേപ്പൂര്‍ ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 32 സീറ്റുകളില്‍ 21 എണ്ണം കോണ്‍ഗ്രസ് നേടി. ബിജെപിക്ക് 10 സീറ്റേ നേടാനായുള്ളൂ.
ബീഹാറിന് പിന്നാലെ മോഡിയുടെ സ്വന്തം നാടായ ഗുജറാത്തിലുണ്ടായ കനത്ത തിരിച്ചടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കേന്ദ്രത്തിലെ ഭരണം ഒന്നര വര്‍ഷം പിന്നിടുമ്പോല്‍ ഗുജറാത്തില്‍ താമര വാടുകയാണ്. പ്രമുഖരായ പട്ടേല്‍ സമുദായം ഉള്‍പ്പടെയുള്ളവയില്‍ നിന്നേറ്റ തിരിച്ചടിയാണ് താമര വാടാന്‍ കാരണം.
Get real time update about this post categories directly on your device, subscribe now.
Discussion about this post