ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍; ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ അനുവദിക്കരുതെന്നും സച്ചാര്‍

ദില്ലി: ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്ന ആര്‍എസ്എസ് അജണ്ട രാജ്യത്ത് നടപ്പാക്കാന്‍ അനുവദിക്കരുതെന്ന് മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് രജിന്ദര്‍ സച്ചാര്‍. ബീഫ് കൊലപാതകം അടക്കം രാജ്യത്ത് അരങ്ങേറുന്ന സംഭവങ്ങള്‍ മോദിയുടെ ഭരണവീഴ്ചയുടെ തെളിവാണെന്നും മുന്‍ ദില്ലി ചീഫ് ജസ്റ്റിസ് കൂട്ടിചേര്‍ത്തു. അടിയന്തരാവസ്ഥയക്ക് സമാനമായ സാഹചര്യം ഒരുക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ട അംഗീകരിക്കാന്‍ ആകില്ലെന്ന് പ്രശസ്ത സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍ വ്യക്തമാക്കി.

ഭരണഘടനയുടെ നിലനില്‍പ്പിനെ പോലും അപകടത്തിലാക്കുന്ന അസ്സഹഷ്ണുതയെയും വര്‍ഗ്ഗീയവത്കരണത്തേയും ചെറുക്കുന്നതിനായി ദില്ലിയില്‍ സംഘടിപ്പിച്ച പൊതുചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുന്‍ ദില്ലി ചീഫ് ജസ്റ്റിസ് രാജിന്ദര്‍ സച്ചാര്‍. ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഇല്ലാതാക്കുക എന്ന സംഘപരിവാര്‍ അജണ്ട ഭരണവീഴ്ച്ചയുടെ കാരണമാണ്. ഇക്കാര്യങ്ങളില്‍ മൗനസമ്മതം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ മുന്‍ കാലങ്ങളില്‍ ആവര്‍ത്തിക്കാത്തതതാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രജീന്ദര്‍ സച്ചാര്‍ പറഞ്ഞു.

വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാല്‍, ഓസ്‌ട്രേലിയയില്‍ കല്‍ക്കരി ഖനനത്തിനായി അദാനി ഗ്രൂപ്പിനും, റിലയന്‍സ് അടക്കമുള്ള മറ്റു കോര്‍പ്പറേറ്റുകള്‍ക്കായും അവസരങ്ങള്‍ നല്‍കി. അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുയാണെന്നും മുന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ കൂടുതല്‍ ഹിന്ദുക്കളും ബീഫ് കഴിക്കുന്നവരാണെന്ന് തിരിച്ചറിയുന്നില്ല. കേരളാഹൗസില്‍ ദില്ലി പോലീസ് നടത്തിയ റെയ്ഡ് ന്യായീകരിക്കാനിവില്ല. അതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ന്യായീകരണവും നാണകേടുണ്ടാക്കുന്നതെന്നും രജിന്ദര്‍ സച്ചാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News