വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സന്നദ്ധസംഘടനയുടെ ഓഫീസിന് സമീപം വെടിവെപ്പ്. സംഭവത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായാണ് രിപ്പോര്‍ട്ടുകള്‍. സാന്‍ ബര്‍നാര്‍ഡിനോയില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഓഫീസിന് സമീപമാണ് സംഭവം. വെടിവെപ്പില്‍ 16 പേര്‍ക്ക് പരുക്കേറ്റു.
ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് ആക്രമണം നടന്നത്. അക്രമിയെന്ന് കരുതുന്ന ഒരാള്‍ സുരക്ഷാ സേനയുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ക്രിസ്തുമസ് പാര്‍ട്ടി നടക്കുന്ന സ്ഥലത്താണ് അക്രമം നടന്നത്. മൂന്നു പേര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്നും സംഭവശേഷം ഇവര്‍ രക്ഷപ്പെട്ട കറുത്ത എസ്‌യുവി കാറില്‍ രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. ബുള്ളറ്റ് പ്രുഫ് ധരിച്ചാണ് മൂന്ന് പേരും എത്തിയത്. സംഘത്തെ പിടികൂടുന്നതിനായി തെരച്ചില്‍ പുരോഗമിക്കുകയാണന്നും പൊലീസ് അറിയിച്ചു.
അതേസമയം, കെട്ടിടത്തിനുള്ളില്‍ സംഘം സ്‌ഫോടകവസ്തുവച്ചതായും സംശയമുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടരുകയാണ്.
Get real time update about this post categories directly on your device, subscribe now.
Discussion about this post