കെണിയൊരുക്കി വനംവകുപ്പിന്റെ കാത്തിരിപ്പ്; വയനാട്ടില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിക്കടുത്ത് വനയോര ജനവാസമേഖലയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവക്ക് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും തുടരുന്നു. വള്ളുവാടിയില്‍ വനമേഖലയില്‍ കെണിയൊരുക്കി വനംവകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല.

വള്ളുവാടി, ഒന്നാം മൈല്‍, വടക്കനാട്, പച്ചാടി ഭാഗങ്ങളില്‍ നിന്നായി ഏഴോളം വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വള്ളുവാടി പുതുവീട് കോളനിയുടെ സമീപത്ത് കണ്ട കടുവക്കായി കൂടുവെച്ചും ഇരയെ കെട്ടിയിട്ടും വനംവകുപ്പ് നടത്തിയ ശ്രമങ്ങള്‍ ഫലംകണ്ടില്ല. കഴിഞ്ഞ ദിവസം വെടിവെച്ച് പിടികൂടാന്‍ ശ്രമിച്ച കടുവയെ, അതേസ്ഥലത്തുതന്നെ വീണ്ടും നാട്ടുകാര്‍ കണ്ടിരുന്നു.

ഉദ്യോഗസ്ഥര്‍ ഏറെ സമയം ഇവിടെ കാത്തിരുന്നെങ്കിലും കടുവ പൊന്തക്കാട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങിയില്ല. കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. പ്രദേശത്ത് തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന ഫൈബര്‍ കൂടും സ്ഥാപിച്ചിട്ടുണ്ട്. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രമോദ് ജി കൃഷ്ണന്‍ ഇന്നലെ സ്ഥലത്തെത്തിയിരുന്നു. ജനവാസ പ്രദേശത്ത് കടുവ തമ്പടിച്ചതിനാല്‍ ജനങ്ങളിവിടെ ഭീതിയിലാണ്. കഴിഞ്ഞ ദിവസം വനംവകുപ്പൊരുക്കിയ ഇരയെ പിടികൂടാനായി കടുവയെത്തിയിരുന്നെങ്കിലും വനംവകുപ്പുദ്യോഗസ്ഥന്‍ വച്ച മയക്കുവെടി ലക്ഷ്യം കണ്ടില്ല. ഇരയായി കെട്ടിയ മൃഗം കടുവയുടെ ആക്രമണത്തില്‍ ചാവുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News