നൗഷാദിനെ മരണാനന്തര ബഹുമതി നല്‍കി ആദരിക്കണമെന്ന് ജയറാം; ‘ആടുപുലിയാട്ടം’ അണിയറ പ്രവര്‍ത്തകര്‍ അരലക്ഷം രൂപ നൗഷാദിന്റെ കുടുംബത്തിന് കൈമാറി

കോഴിക്കോട്: ഭൂഗര്‍ഭ അഴുക്കുചാല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ വെടിഞ്ഞ നൗഷാദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള കൈരളി- പീപ്പിള്‍ ടിവി ക്യാമ്പയിന് പിന്തുണയുമായി നടന്‍ ജയറാം.

നൗഷാദിന് മരണാനന്തര ബഹുമതി നല്‍കി ആദരിക്കണമെന്ന് ജയറാം പറഞ്ഞു. നൗഷാദിന്റെ കുടുംബത്തിനുള്ള അരലക്ഷം രൂപയുടെ ചെക്ക് കൈമാറിയ ശേഷം പീപ്പിള്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആടുപുലിയാട്ടം എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് സിനിമാ ലോക്കേഷനില്‍ നിന്ന് അരലക്ഷം രൂപ ശേഖരിച്ചത്.

നൗഷാദിന് വേണ്ടിയുള്ള പീപ്പിള്‍ ടിവി ക്യാമ്പയിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മാര്‍ത്തോമ സഭ വലിയ മെത്രാപ്പോലിത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം രംഗത്തെത്തി. മനുഷ്യത്വം നഷ്ടപ്പെടാതെ ദൈവം നല്‍കിയ ജീവന്‍ നല്‍കി മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടെന്നത് നൗഷാദിലൂടെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News