മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.1 അടിയായി; തേനി, ഇടുക്കി ജില്ലാ കലക്ടര്‍മാര്‍ക്ക് തമിഴ്‌നാട് ജലവിഭവ വകുപ്പിന്റെ മുന്നറിയിപ്പ്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.1 അടിയായി ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട് ജലവിഭവവകുപ്പ് തേനി, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അണക്കെട്ട് തുറന്നു വിടേണ്ട സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെടുക്കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടു. ശക്തമായ മഴയെത്തുടര്‍ന്നു നീരൊഴുക്ക് വര്‍ധിച്ചതും തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നതു കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്.

മുന്നറിയിപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആറു കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ജലനിരപ്പ് 140 അടിയാകുമ്പോള്‍ വെള്ളം താഴേക്ക് ഒഴുക്കിവിടാതെ വൈഗ അണക്കെട്ടിലൂടെ ഒഴുക്കിവിടണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News