മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ മാധ്യമവാര്‍ത്തകള്‍ അവിശ്വസിക്കുന്നില്ലെന്ന് വിഎസ്; മുഖ്യമന്ത്രിയെ പുറത്താക്കി ചാണകവെള്ളം തളിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ബിജു രാധാകൃഷ്ണന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അവിശ്വസിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ബിജു സത്യസന്ധമായാണ് പറഞ്ഞതെന്നു തന്നെയാണ് തന്റെ വിശ്വാസം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാണംകെട്ട നടപടി തുടരുന്നിടത്തോളം കേരളത്തിന് അന്തസ്സോടെ മുന്നോട്ടു പോകാനാവില്ല. അതുകൊണ്ട് എത്രയും വേഗം മുഖ്യമന്ത്രി രാജിവച്ച് പുറത്തുപോകണമെന്ന് വിഎസ് പറഞ്ഞു. നിയമസഭ വിട്ടിറങ്ങിയ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.

മുഖ്യമന്ത്രിയെ എത്രയും വേഗം സെക്രട്ടേറിയറ്റില്‍ നിന്നു പുറത്താക്കി അവിടെ ചാണകവെള്ളം തളിക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആത്മാഭിമാനം ഉണ്ടെങ്കില്‍ ഇന്നുതന്നെ രാജിവയ്ക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യേണ്ടിയിരുന്നത്. ആരോപണം തെറ്റാണെന്ന് തെളിയിക്കപ്പെടുന്നതു വരെ താന്‍ മാറിനില്‍ക്കുകയാണെന്ന് പറഞ്ഞ് നിയമസഭയില്‍ രാജിസമര്‍പ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ഇന്നലത്തെ ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലോടെ ടീം സോളാര്‍ മുഖ്യമന്ത്രി തട്ടിക്കൂട്ടിയ തട്ടിപ്പു കമ്പനിയായിരുന്നെന്ന് വ്യക്തമായിരിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News