തിരുവനന്തപുരം: ആരോപണങ്ങളില്‍ വിശ്വസനീയമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സാധിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജുവിന്റെ പക്കല്‍ ഉണ്ടെന്ന് പറയപ്പെടുന്ന തെളിവുകള്‍ എത്രയും വേഗം കണ്ടെത്തണം. മുഖ്യമന്ത്രിക്കു കൂടി പങ്കുണ്ടെന്ന തരത്തില്‍ പുതുതായി പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി എത്രയും വേഗം രാജിവച്ച് ജുഡീഷ്യല്‍ കമ്മീഷന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാക്കണം. മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് കഴിയാത്ത സാഹചര്യത്തില്‍ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും സഭയ്ക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം തുടരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഭരണപക്ഷത്തുള്ള പ്രമുഖനാണെന്ന് ഷിബു ബേബി ജോണ്‍ പറയുന്നുണ്ട്. അങ്ങനെ എങ്കില്‍ അതാരാണെന്ന് കണ്ടെത്തണം. ഇക്കാര്യത്തിലും അന്വേഷണം വേണം. വെറുതെ ഒരാള്‍ മുഖ്യമന്ത്രിയെ പറ്റി ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിക്കില്ല. അങ്ങനെ എങ്കില്‍ ബിജുവിന്റെ കൈവശമുള്ള തെളിവുകള്‍ പിടിച്ചെടുക്കണം. മുഖ്യമന്ത്രിക്കെതിരായ ആരോപണം ആയതു കൊണ്ട് തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇതുവരെ ലഭിച്ചിട്ടുള്ള തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here