സോളാര്‍ ഉയര്‍ന്നു വരുന്നത് തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടെന്ന് മുഖ്യമന്ത്രി; ഗൂഡാലോചന നടക്കുന്നതായി ബോധ്യമില്ല; സോളാറില്‍ കക്ഷിചേര്‍ന്നവര്‍ ബിനാമികള്‍; ബിജുവിനെ കണ്ടു എന്ന് പറഞ്ഞത് തെറ്റാണെന്നും ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ വിഷയം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത് തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണെന്ന് മുഖ്യമന്ത്ര ഉമ്മന്‍ചാണ്ടി. കുറച്ചുകൂടി കഴിയുമ്പോള്‍ സോളാര്‍ വീണ്ടും കത്തും. തനിക്കെതിരെ ഗൂഡാലോചന നടക്കുന്നതായി ബോധ്യമില്ല. ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണം എന്നു പറഞ്ഞവര്‍ എന്തുകൊണ്ട് കക്ഷി ചേര്‍ന്നില്ല. സോളാര്‍ കമ്മീഷനില്‍ കക്ഷി ചേര്‍ന്നവര്‍ ബിനാമികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സരിതയുടെ അറസ്റ്റിന് ശേഷം ബിജു രാധാകൃഷ്ണന്‍ തന്നെ വന്നുകണ്ടു എന്ന് പറഞ്ഞത് തെറ്റാണ്. ബിജു തന്നെ കണ്ടു എന്ന് പറഞ്ഞ ദിവസം ബിജുവിന്റെ ഫോണ്‍ ലൊക്കേഷന്‍ കേരളത്തിന് പുറത്താണ്. ബിജു രാധാകൃഷ്ണനോട് സംസാരിച്ച വിഷയം മാന്യത കൊണ്ട് പുറത്ത് പറയുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേലനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News