വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം എല്‍ഡിഎഫ് ബഹിഷ്‌കരിക്കും; ബാര്‍ കോഴക്കേസ് അട്ടിമറിക്കെതിരെ 11ന് എല്‍ഡിഎഫ് മാര്‍ച്ച്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ എല്‍ഡിഎഫ് ബഹിഷ്‌കരിക്കും. വികസന പദ്ധതികള്‍ക്ക് എല്‍ഡിഎഫ് എതിരല്ല. തുറമുഖ വകുപ്പ് മന്ത്രി കെ ബാബുവിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നത്. സഭയ്ക്കകത്തും പുറത്തും സര്‍ക്കാരിനെതിരായ പ്രക്ഷോഭം നടത്താനും എല്‍ഡിഎഫ് തീരുമാനിച്ചു.

ബാര്‍ കോഴക്കേസിലും മറ്റ് കേസുകളിലും നീതിപൂര്‍വകമായ അന്വേഷണം നടത്തണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു. ബാര്‍ കോഴകേസ് അന്വേഷണം അട്ടിമറിക്കുന്നതിനെതിരെ ഈ മാസം 11ന് സെക്രട്ടേറിയറ്റിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് സംഘടിപ്പിക്കും. ജില്ലാ തലത്തില്‍ കളക്ട്രേറ്റുകളിലേക്കും മാര്‍ച്ചുകള്‍ സംഘടിപ്പിക്കാനും എല്‍ഡിഎഫ് തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here