നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; ആദ്യദിനം ഏഴിന് 231 റണ്‍സെന്ന നിലയില്‍; അജിന്‍ക്യ രഹാനെയ്ക്ക് അര്‍ധ സെഞ്ച്വറി

ദില്ലി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തിട്ടുണ്ട്. അജിന്‍ക്യ രഹാനെയുടെ അര്‍ധ സെഞ്ച്വറിയും നായകന്‍ കോഹ്‌ലിയുടെ മികച്ച ബാറ്റിംഗുമാണ് ഇന്ത്യക്ക് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. രഹാനെ 89 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ്. 6 റണ്‍സെടുത്ത അശ്വിനാണ് രഹാനെക്കൊപ്പം ക്രീസില്‍. 4 വിക്കറ്റെടുത്ത ഡെയ്ന്‍ പീഡറ്റും 3 വിക്കറ്റെടുത്ത കെയില്‍ ആബട്ടുമാണ് ഇന്ത്യന്‍ ബാറ്റിംഗിനെ തകര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News