ഐഫോണിലെ കുഞ്ഞന്‍ 6സി ജനുവരിയില്‍ എത്തും; കുഞ്ഞന് പ്ലാസ്റ്റിക് ബോഡി അല്ല, മെറ്റല്‍ കെയ്‌സ്

ന്യൂയോര്‍ക്ക്: ഐഫോണില്‍ ഇതുവരെ ഇറങ്ങിയതില്‍ കുഞ്ഞന്‍ എന്ന വിശേഷണത്തോടെ ഇതിനകം വാര്‍ത്തകളില്‍ ഇടംപിടിച്ച ഐഫോണ്‍ 6സി എന്ന് എത്തുമെന്ന് ഉറപ്പായി. അടുത്തവര്‍ഷം ജനുവരിയോടെ 6സി വിപണിയില്‍ എത്തും. തന്റെ മുന്‍ഗാമിയായ ഐഫോണ്‍ 5സിയുടെ പ്ലാസ്റ്റിക് കെയ്‌സിനു പകരം മെറ്റല്‍ കെയ്‌സിലാണ് ഐഫോണ്‍ 6സി എത്തുന്നത്. എന്നാല്‍, ഐഫോണ്‍ 5സി പോലെ തന്നെ വ്യത്യസ്ത നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ജനുവരി ആദ്യം തന്നെ ഫോണ്‍ പുറത്തിറക്കുമെന്ന് ആപ്പിളുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ജനുവരിയില്‍ തന്നെ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങില്ല. ഫെബ്രുവരിയോടെ മാത്രമേ ഫോണിന്റെ വില്‍പന ആരംഭിക്കാന്‍ സാധ്യതയുള്ളു.

വിലയില്‍ കുഞ്ഞനായി ആദ്യം ഇറങ്ങിയത് ഐഫോണ്‍ 5സി ആയിരുന്നു. ഇത്തവണ വിലയില്‍ മാത്രമല്ല, വലുപ്പത്തിലും കുഞ്ഞനാകും 6സി. 4 ഇഞ്ച് ഡിസ്‌പ്ലേയാകും ഫോണിന്റേത്. ടച്ച് ഐഡി ഫിംഗര്‍പ്രിന്റ് സെന്‍സറാണ് 6സിയുടെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ A9 എസ്ഒസി ആയിരിക്കും ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ത്രി ഡി ടച്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആപ്പിളിന്റെ ബജറ്റ് സ്മാര്‍ട്‌ഫോണ്‍ വിഭാഗത്തിലാണ് ഐഫോണ്‍ 5സി ഉള്‍പ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here