അഭ്രപാളിയിലെ ദൃശ്യവിരുന്നിന് ഇന്ന്‌ തുടക്കം; 12 വിഭാഗങ്ങളിലായി 178 ചിത്രങ്ങള്‍

തിരുവനന്തപുരം: ചലച്ചിത്രപ്രേമികള്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്ന അഭ്രപാളിയിലെ വിസ്മയത്തിന് ഇന്ന് തിരിതെളിയും. വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിലെ വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. തബല മാന്ത്രികന്‍ ഉസ്താദ് സക്കീര്‍ ഹുസൈനാണ് മുഖ്യാതിഥി. ഇറാനിയന്‍ സംവിധായകന്‍ ദാരൂഷ് മെഹ്ജി, ജൂറി ചെയര്‍മാന്‍ ജൂലി ബ്രെസൈന്‍ എന്നിവര്‍ പങ്കെടുക്കും. നാലുമുതല്‍ 11 വരെയാണ് ചലച്ചിത്രോത്സവം. ടാഗോര്‍ തിയറ്ററാണ് പ്രധാനവേദി.

14 വേദികളില്‍ 12 വിഭാഗങ്ങളിലായി 178 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ലോകസിനിമാ വിഭാഗത്തില്‍ 90 ചിത്രങ്ങളും അന്തര്‍ദേശീയ വിഭാ ഗത്തില്‍ 14 ചിത്രങ്ങളും മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ഏഴു ചിത്രങ്ങളും ഇന്ത്യന്‍ സിനിമാ ഇന്ന് വിഭാഗത്തില്‍ ഏഴു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ലിത്വാനിയായില്‍ നിന്ന് അഞ്ചും മ്യാന്‍മാറില്‍ നിന്ന് രണ്ടും ചിത്രങ്ങള്‍ ഇത്തവണത്തെ മേളയിലുണ്ട്.

തിരക്കുകള്‍ കണക്കിലെടുത്ത് ഇത്തവണ 7500 സീറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. 12,000 ഡെലിഗേറ്റ് പാസുകളും 1000 മീഡിയാ പാസുകളും നല്‍കി. മേളയുടെ എല്ലാ വിവരങ്ങളും മൊബൈലില്‍ ലഭ്യമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News