തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണ കണ്ട്രി ഫോക്കസ് വിഭാഗത്തില്‍ രണ്ടു രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍. ലിത്വാനിയ, മ്യാന്മര് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഏഴ് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ മാറ്റുരയ്ക്കാനെത്തുന്നത്.
ശീതയുദ്ധകാലത്തെ സോവിയറ്റ് ലിത്വാനിയയില്‍ നിന്നുള്ള ജൗസമി (1966), ഗ്രാസോള് (1969), സ്വതന്ത്ര ലിത്വാനിയയില്‍ നിന്നുള്ള കളക്ഷനിയര് (2008), എക്സ്കര്ഷന്റി(2013), ലൊസേജസ് (2015) എന്നിവയാണ് ചിത്രങ്ങള്‍. ലെറ്റ് പാന്‍ (2012), സക്സസര്‍ ഓഫ് മെറിറ്റ്സ് (2015) എന്നീ ചിത്രങ്ങളാണ് മ്യാന്മറില് നിന്ന് മേളയ്ക്ക് എത്തിയിട്ടുള്ളത്.
സൗന്ദര്യമത്സരത്തില്‍ വിജയിക്കുന്ന പെണ്‍കുട്ടി നഷ്ടപ്പെട്ട തന്റെ സ്വത്വം വീണ്ടെടുക്കുന്നതിന് നടത്തുന്ന ശ്രമമാണ് അറുനാസ് സെബ്രിയുനാസിന്റെ സംവിധാനം ചെയ്ത ഗ്രാസോള് പറയുന്നത്. സ്പീച്ച് തെറാപ്പിസ്റ്റിന്റെ അടിച്ചമര്‍ത്തപ്പെട്ട രോഷത്തിന്റെയും വികാരങ്ങളുടെയും ആവിഷ്കാരമാണ് ക്രിസ്റ്റിന ബ്യോസൈറ്റിന്റെ കളക്ഷനിയര് പറയാന്‍ ശ്രമിക്കുന്നത്. സോവിയറ്റ് യൂണിയനിലെ ലേബര്‍ ക്യാമ്പിലേക്ക് കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്ന അനാഥയുവതിയുടെ കഥയാണ് എക്സ്കര്ഷന്റി. ചൂതുകളിയിലൂടെ എല്ലാം നഷ്ടപ്പെട്ടശേഷം ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൊസേജസ്.
മ്യാന്മറിന്റെ സിനിമാചരിത്രത്തില്‍ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് വെയ്ന്‍ ഒരുക്കിയ ലെറ്റ് പാന്‍. ജീവിതത്തിന്റെ സുഖഭോഗങ്ങളെല്ലാം ഉപേക്ഷിച്ച് പ്രായപൂര്‍ത്തിയാകുന്നതിനു മുന്നേ ആത്മീയതയിലേക്ക് നീങ്ങുന്ന യുവാവിന്റെ കഥയാണ് ‘സക്സസര്‍ ഓഫ് മെറിറ്റ്സ്’ പറയുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here