ക്ലാസിക്ക് വിഭാഗത്തില്‍ കാഗസ് കെ ഫൂലും അമ്മ അറിയാനും

തിരുവനന്തപുരം: പ്രമേയം, ആഖ്യാനം, ആവിഷ്‌കാരം എന്നിവ കൊണ്ട് ഇന്ത്യന്‍ ചലച്ചിത്ര രേഖകളില്‍ ഇടം നേടിയ ആറു ചിത്രങ്ങളാണ് ഇന്ത്യന്‍ റിസ്‌റ്റോര്‍ഡ് ക്ലാസിക് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഗുരുദത്തിന്റെ കാഗസ് കെ ഫൂല്‍, മുന്‍ഷി പ്രേംചന്ദിന്റെ കഫാന്‍ എന്ന കഥയെ പശ്ചാത്തലമാക്കി മൃണാള്‍സെന്‍ സംവിധാനം ചെയ്ത ഒകോ ഊരി കഥ, ഇസ്മത് ചുഗതി എന്ന ഉറുദു സാഹിത്യകാരി എഴുതിയ പുറം ലോകത്തെത്താത്ത ഫിക്ഷനെ ആസ്പദമാക്കി എംഎസ് സത്യു ഒരുക്കിയ ‘ഗരം ഹവാ, മറാത്തി സംഗീത സിനിമാ പാരമ്പര്യത്തില്‍ ജബ്ബാര്‍ പട്ടേല്‍ ഒരുക്കിയ ജെയ്ത് രേ ജെയ്ത്, കേരള ചരിത്രത്തിലെ പ്രക്ഷുബ്ധ കാലഘട്ടത്തെ അറിഞ്ഞ് ജോണ്‍ എബ്രഹാം ഒരുക്കിയ അമ്മ അറിയാന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ 1989ല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മതിലുകള്‍ എന്നിവയാണ് ക്ലാസിക് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News