ഉദ്ഘാടന ചിത്രം ജാക്വസ് ആനൂഡിന്റെ വോള്‍ഫ് ടോട്ടം

ചലച്ചിത്രമേളയുടെ ആദ്യദിനമായ നാളെ ഫ്രഞ്ച് സംവിധായകന്‍ ജീന്‍ ജാക്വസ് ആനൂഡിന്റെ ത്രീഡി ചിത്രമായ വോള്‍ഫ് ടോട്ടം മാത്രമാണ് പ്രദര്‍ശിപ്പിക്കുക. 2004-ലെ ചൈനീസ് നോവലിനെ ആധാരമാക്കിയ ചിത്രത്തിന്റെ തിരക്കഥയും ജീന്‍ ജാക്വസ് ആനൂഡ് ആണ് നിര്‍വഹിച്ചിരിക്കുന്നത്.

1967ല്‍ മംഗോളിയയിലെ ഒരു അപരിഷ്‌കൃത നാടോടി ഗോത്ര സമൂഹത്തിലേക്ക് എത്തുന്ന യുവാവാണ് കേന്ദ്ര കഥാപാത്രം. പഠനശേഷമുള്ള പരിശീലനത്തിന്റെ ഭാഗമായി ഗ്രാമത്തിലെത്തുന്ന യെങിനെ കാത്തിരിക്കുന്നത് നിഗൂഢമായ പ്രകൃതിയും നാടോടികളുടെ അപരിചിതമായ ആചാരങ്ങളുമാണ്. ഇടയന്‍മാര്‍ക്ക് പുല്‍മേട്ടിലെ ചെന്നായ്ക്കളോടുള്ള ഭയവും ആരാധനയും യുവാവിനെ അത്ഭുതപ്പെടുത്തുന്നു. ചെന്നായ്ക്കളെ കൂടുതല്‍ അടുത്തറിയുന്ന യെങ്ങ് ഒരു ചെന്നായ്ക്കുട്ടിയെ മെരുക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആ പ്രദേശത്തെ ചെന്നായ്ക്കള ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതോടെ ഗോത്രസമൂഹത്തിന്റെ ജീവിതം പ്രതിസന്ധിയിലാക്കുന്നു.

ഷാവോഫെങ് ഫെങ് ആണ് ചെന്‍ യെങ് എന്ന യുവാവിനെ അവതരിപ്പിക്കുന്നത്. ആനൂഡിന്റെ പതിമൂന്നാമത്തെ ചിത്രമാണ് വോള്‍ഫ് ടോട്ടം. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടനചടങ്ങിനു ശേഷമാണ് പ്രദര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here