ബാലവേലയുടെ നേര്‍ക്കാഴ്ചകളുമായി ഒറ്റാല്‍

താറാവു കര്‍ഷകരുടെ പശ്ചാത്തലത്തില്‍ ഒരു കുട്ടിയുടെ കഥ പറയുകയാണ് ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍. വല്യപ്പച്ചായി എന്ന താറാവു കര്‍ഷകന് കുട്ടപ്പായി എന്ന അനാഥബാലനെ കിട്ടുന്നതും കുട്ടിയെ ഇയാള്‍ വളര്‍ത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബാലവേലയെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്. ആന്റണ്‍ ചെക്കോവിന്റെ വന്‍കാ എന്ന റഷ്യന്‍ ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം.

ബാലവേലയിലൂടെ ബാല്യം നഷ്ടപ്പെടുന്ന കുട്ടപ്പായിയുടെ ജീവിതത്തെ പരിസ്ഥിതിയുമായി കോര്‍ത്തിണക്കി അവതരിപ്പിക്കുകയാണ് ചിത്രം. എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കാവാലം നാരായണപണിക്കര്‍ രചിച്ച ഗാനങ്ങള്‍ക്ക് അദ്ദേഹം തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജോഷി മംഗലത്തിന്റേതാണ് തിരക്കഥ. വിനോദ് വിജയന്‍, കെ.മോഹനന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News