അവസാന അങ്കത്തിലും രക്ഷയില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ്; അവസാന മിനുട്ടിലെ നാടകീയ ഗോളില്‍ ഡല്‍ഹിയുമായി സമനില

ഡല്‍ഹി: ഗോള്‍മഴ കണ്ട ആദ്യപകുതിക്കു ശേഷം സ്വപ്‌നം കണ്ട ജയവും കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് വഴുതിപ്പോയി. അവസാന അങ്കത്തില്‍ ആശ്വാസജയവുമായി കളം വിടാമെന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വപ്‌നങ്ങള്‍ക്കാണ് ഇവിടെ തിരിച്ചടിയേറ്റത്. വിജയം ഉറപ്പിച്ച അവസരത്തില്‍ ഇന്‍ജുറി ടൈമിന്റെ അവസാന നിമിഷം സെഹ്്‌നജ് സിംഗ് നേടിയ ഗോളില്‍ ഡല്‍ഹി സമനില നേടി. സ്വന്തം മണ്ണില്‍ പരാജയം അറിയാതെ ഡല്‍ഹി സെമിഫൈനലിലേക്കും മാര്‍ച്ച് ചെയ്തു. ഇരുടീമുകളും മൂന്നു ഗോള്‍ വീതം നേടി. ക്രിസ് ഡഗ്നലും യാവോ കോയിംബ്രയും അന്റോണിയോ ജര്‍മനും കേരളത്തിനു വേണ്ടി സ്‌കോര്‍ ചെയ്തു. ഗുസ്താവോ ഡോസ് സാന്റോസും ആദില്‍ നബിയും സഹ്‌നജുമാണ് ഡല്‍ഹിക്കു വേണ്ടി ലക്ഷ്യം കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here