സ്ത്രീ എന്നാല്‍ ശക്തിയാണ്; പെണ്‍കരുത്ത് തിരഭാഷ്യമൊരുക്കിയ മേളയിലെ സ്ത്രീപക്ഷ സിനിമകള്‍

ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം കാണികള്‍ക്കിടയിലേക്ക് എത്തുമ്പോള്‍ ഇത്തവണ സ്ത്രീപക്ഷ സിനിമകള്‍ക്കു കൂടി പ്രാധാന്യം നല്‍കിക്കൊണ്ട് വിമണ്‍ പവര്‍ എന്ന തലക്കെട്ടോടു കൂടി ഏഴു സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. പലതരത്തിലുള്ള വിഷയങ്ങള്‍ ആസ്പദമാക്കിയാണ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്. സിനിമകളില്‍ അഭിനേത്രി എന്ന നിലയില്‍ ഒതുങ്ങിപ്പോകുന്ന തരത്തിലല്ല ഇന്ന് സ്ത്രീയെന്നും സിനിമയുടെ സര്‍ഗാത്മകവും സാങ്കേതികവുമായ എല്ലാ മേഖലകളിലും സ്ത്രീ അവളുടെ കൈയ്യൊപ്പ് പതിപ്പിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നു. ഇത്തരത്തില്‍ സ്ത്രീയുടെ സിനിമയുടെ എല്ലാ മേഖലകളിലേക്കുമുള്ള കടന്നുവരവ് സിനിമയുടെ സ്ത്രീപക്ഷത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇടം നല്‍കുന്നു.

ലോകമെമ്പാടുമുള്ള മനുഷ്യനെക്കുറിച്ചുള്ള ആവിഷ്‌കരണങ്ങള്‍ സ്ത്രീയുടേതുകൂടി ആവാതിരിക്കാന്‍ കഴിയില്ല. അതുകൊണ്ട് ലോകസിനിമയില്‍ സ്ത്രീയുടെ സാന്നിധ്യം വളരെ ശക്തമായി കണ്ടുവരുന്നു. സിനിമ പുരുഷ നോട്ടത്തിന്റെയും അധികാരത്തിന്റെയും ആശയങ്ങള്‍ക്കുള്ളിലാണ് എക്കാലവും പ്രവര്‍ത്തിച്ചിട്ടുള്ളത്. ചലച്ചിത്ര ആവിഷ്‌കരണ തലത്തില്‍ സ്ത്രീകള്‍ തങ്ങളുടേതായ കാഴ്ചപ്പാടു കൂടി കെട്ടിയുയര്‍ത്തിയതോടെ ഇവിടെ കാഴ്ചക്കാരന്റെ നോട്ടവും അധികാരവും ഒക്കെ മാറിത്തുടങ്ങി. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം സ്ത്രീ സിനിമകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കൊടുക്കുന്നുണ്ട്. ഇത്തവണ വിമണ്‍ പവര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഏഴു ചിത്രങ്ങള്‍ക്കും പ്രാധാന്യമേറെയാണ്.

Jayro Bustamant sâ IXCANUL

മായന്‍ വിഭാഗത്തിലുള്ള 17കാരിയായ മരിയ കാക്ചിക്കലിന്റെ കഥയാണ് പറയുന്ന ചിത്രമാണിത്. സ്വപ്നവും ആഗ്രഹവും നടപ്പിലാക്കാന്‍ വേണ്ടിയുള്ള അവളുടെ ശ്രമങ്ങള്‍ ചിത്രീകരിക്കുന്നു. പുകയുന്ന അഗ്നിപര്‍വതത്തിന്റെ ചുവട്ടില്‍ കഴിയുന്ന മരിയ, അമേരിക്ക കാണാനുള്ള വലിയ ആഗ്രഹവും പേറിനടക്കുകയാണ്. തന്റെ ആഗ്രഹം നേടിയെടുക്കാന്‍ വേണ്ടി അവള്‍ പലതരത്തിലുള്ള ശ്രമം നടത്തുന്നുണ്ട്. ഒടുവില്‍ അവള്‍ പോലും അറിയാതെ വിധി അവളുടെ ആഗ്രഹം നടത്തുന്നു.

Nanni Moretti sâ My Mother

Italo Auteur Nanni Moretti Humbly Says

നാന്നി മൊറേത്തിയുടെ മൈ മദര്‍ എന്ന ചിത്രത്തില്‍ മാര്‍ഗരിറ്റ എന്ന സംവിധായിക പ്രസിദ്ധനായ അമേരിക്കന്‍ നടന്‍ ബാരി ഹക്ഷിന്‍സിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നു. ഇതു പറയുന്നതിനോടെപ്പം ഇവിടെ മാര്‍ഗരിറ്റ എന്ന സംവിധായിക ഒരു റിയലിസ്റ്റിക് സിനിമ സംവിധാനം ചെയ്യുമ്പോള്‍ മറുവശത്ത് അവര്‍ വ്യക്തിപരമായി നേരിടുന്ന പ്രശ്‌നങ്ങള്‍ അവരില്‍ ആന്തരികവും ബാഹ്യവുമായ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്നു.

Diep Hoang Nguyen sâ Flapping In The Middle of Nowhere

ചിത്രം പറയുന്നത് സ്വന്തം കുടുംബത്തില്‍ നിന്ന് അകന്നു തമസിക്കുന്ന രണ്ടു പേരുടെ പ്രശ്‌നങ്ങളാണ്. ഹുയനും ടങ്ങും അവരുടെ കുടുബത്തില്‍ നിന്ന് വിട്ടു താമസിക്കുമ്പോള്‍ അവര്‍ നേരിടേണ്ടി വരുന്ന സാമ്പത്തിക പ്രശ്‌നങ്ങളിലൂടെ കഥ മുന്നേറുന്നു. ഇതിനിടയില്‍ ഹുയന്‍ ഗര്‍ഭിണിയാകുന്നു. ഗര്‍ഭഛിദ്രം നടത്താന്‍ പോലും പണമില്ലാതാകുക കൂടി ചെയ്യുന്നതോടെ തുടര്‍ുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് കഥ നടക്കുന്നത്.

Anita Rocha da Silveira sâ KILL ME PLEASE

Anita Rocha da Silveira's 'Kill Me Please'

കില്‍ മി പ്ലീസ് ചിത്രത്തില്‍ റിയോ ഡി ജനീറോയ്ക്ക് സമീപം ബരാ ഡി ടിജുക്കായില്‍ ജീവിക്കുന്ന കൗമാരക്കാരിയായ വിയ, അവളുടെ സഹോദരനും തങ്ങള്‍ക്കു ചുറ്റും നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന കൊലപാതകങ്ങളെ ആവശത്തോടെയാണ് നോക്കുന്നത്. മരണത്തില്‍ ഒളിഞ്ഞിരിക്കുന്ന ദൂരൂഹതകളും ഇനി ആരാണ് മരിക്കുന്നത് എറിയാനുള്ള കൗതുകവും ഈ സിനിമയില്‍ ചിത്രീകരിക്കുന്നു.

Anna Muylaert sâ The Second Mother

ഫാബിനോയുടെ വളര്‍ത്തമ്മയായി ജോലി നോക്കുന്ന വാല്‍, മകള്‍ ജസീക്ക എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. തന്റെ മകള്‍ ജസീക്കയെ വടക്കന്‍ ബ്രസീലിലെ പെര്‍ണാബു കോയിലെ ബന്ധുക്കളുടെ അടുത്ത് ഏല്‍പിച്ചതിന്റെ ദുഃഖം പേറി നടക്കുന്ന വാലിന്റെ മാനസികാവസ്ഥകളിലൂടെ ചിത്രം മുന്നോട്ടു പോകുന്നു. കോളേജ് പരീക്ഷയില്‍ പങ്കെടുക്കാന്‍ വേണ്ടി ജസീക്ക സാവോ പോളോയിലെത്തുന്നു. തുടര്‍ുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ കഥ വികസിക്കുന്നു.

Alante Kavaite sâ The Summer of Sangaile

വേനലവധിക്ക് രക്ഷിതാക്കളോടൊപ്പം വ്യോമാഭ്യാസം കാണാന്‍ പോകു സങ്കാലി എന്ന പെണ്‍കുട്ടിയുടെയും ഓസ്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്. അഭ്യാസം നടക്കുന്ന സ്ഥലത്തുവച്ച് സങ്കാലി ഓസ്ടിയുമായി പ്രണയത്തിലാകുന്നു. വ്യത്യസ്ത സ്വഭാവവക്കാരാണെങ്കിലും അവരുടെ പ്രണയം പരസ്പരം മനസിലാക്കുന്നതിലൂടെ സഫലമാകുകയാണ്. പ്രണയം സങ്കാലിയുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്നതിന്റെ മനോഹരമായ ചിത്രണമാണ് സിനിമ.

Hirokazu Kore-eda sâ Our Little Sister

മുത്തശ്ശിയോടൊപ്പം വിരസമായ ജീവിതം നയിക്കുന്ന മൂന്നു പെണ്‍കുട്ടികള്‍ക്കിടയിലേക്ക് കടന്നുവന്ന അര്‍ധ സഹോദരി അവരുടെ ജീവിതത്തിന് നിറംപകരുന്നു. അങ്ങനെ നാലുപെണ്‍കുട്ടികളുടെ കഥ പറഞ്ഞുകൊണ്ട് സിനിമ പുരോഗമിക്കുന്നു.

മൂന്നാം ലോകരാജ്യങ്ങളിലെ കീഴാളരും പ്രാന്തവത്കൃതരുംആയ സ്ത്രീ സമൂഹത്തിന്റെ അനുഭവ വൈവിധ്യങ്ങളെയാണ് ഈ സിനിമകള്‍ മുന്നോട്ടു വയ്ക്കുന്നത്. പുരുഷനില്‍ നിന്നും വേറിട്ട് സ്വന്തമായ ഒരു അസ്തിത്വം സ്ത്രീക്കുണ്ട് എന്നും അവളുടെ സംവിധാനത്തിലും അഭിനയത്തിലും കാഴ്ചപ്പാടിലുമെല്ലാം തന്നെ തങ്ങളുടേതായ വ്യക്തിത്വം പതിപ്പിക്കുന്നുണ്ടെന്നും ഓരോ സിനിമയും പറഞ്ഞുറപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News