ദില്ലി: ഹരിയാനയിലെ പല്‍വാലയില്‍ ഗോമാംസം കടത്തിയെന്നാരോപിച്ച് പൊലീസും ജനക്കൂട്ടവും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ ആറു പൊലീസുകാരടക്കം 10 പേര്‍ക്കു പരുക്കേറ്റു.
ഗോമാംസം കടത്തിയെന്നാരോപിച്ച് ഒരു സംഘമാളുകള്‍ ട്രക്ക് തല്ലിത്തകര്‍ത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഡ്രൈവറെയും സഹായിയെയും ആള്‍ക്കൂട്ടം മര്‍ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരെയും ജനക്കൂട്ടം അക്രമണം നടത്തുകയുമായിരുന്നു.
അതേസമയം, ട്രക്കിലുണ്ടായിരുന്നത് ഒട്ടകത്തിന്റെ മാംസമായിരുന്നെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ തെളിഞ്ഞെന്ന് പല്‍വാല മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
ഗോമാംസത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഹരിയാനയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പശുവിനെ കടത്താന്‍ ശ്രമിച്ച സംഘത്തെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പൊലീസിനുനേരെ വെടിവെക്കുകയായിരുന്നെന്നും തിരികെ വെടിവെച്ചപ്പോഴാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നുമാണ് പൊലീസിന്റെ വിശദീകരണം. ഗോവധ നിരോധ നിയമം നിലവിലുള്ള സംസ്ഥാനമാണ് ഹരിയാന.
Get real time update about this post categories directly on your device, subscribe now.
Discussion about this post