നൗഷാദിന് ധീരതയ്ക്കുള്ള പുരസ്‌ക്കാരം; പീപ്പിള്‍ ടിവി കാമ്പയിന് പിന്തുണയുമായി കൊല്ലം മോഡല്‍ എച്ച്എസിലെ വിദ്യാര്‍ത്ഥികള്‍

കൊല്ലം: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന് ധീരതയ്ക്കുള്ള പുരസ്‌ക്കാരം നല്‍കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍ ടിവി നടത്തുന്ന കാമ്പയിന് പിന്തുണയുമായി കൊല്ലത്തെ വിദ്യാര്‍ത്ഥികളും അധ്യാപകരും. കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഒപ്പു ശേഖരണം നടത്തി പിന്തുണ പ്രഖ്യാപിച്ചത്.

ഒറ്റ മനസോടെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂള്‍ കലോത്‌സവത്തിനിടെ നൗഷാദിന് മൗനാഞ്ചലി അര്‍പ്പിച്ചു കൊണ്ട് തങ്ങളുടെ ആദരം അറിയിച്ചത്. നൗഷാദിന് ധീരതയുടെ പുരസ്‌ക്കാരം നല്‍കണമെന്നും നൗഷാദിന്റെ പേരില്‍ പുരസ്‌ക്കാരം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന നിവേദനം ഒപ്പിട്ട് പ്രസിഡന്റിനും മുഖ്യമന്ത്രിക്കും അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News