ചെന്നൈ സന്ദര്‍ശനത്തിനിടെയിലും മോഡിയുടെ ഫോട്ടോഷോപ്പ് ചിത്രം; ഇനിയെങ്കിലും മതിയാക്കി കൂടെയെന്ന് സോഷ്യല്‍മീഡിയ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചെന്നൈ സന്ദര്‍ശനത്തിനിടെ ഫോട്ടോഷോപ്പ് ചിത്രം ട്വീറ്റ് ചെയ്ത പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നടപടിക്ക് ട്വിറ്ററില്‍ രൂക്ഷ പരിഹാസം. ദുരന്തം വിതച്ച ചെന്നൈ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രിയുടെ ചിത്രം എന്ന നിലയിലാണ് പി.ഐ.ബി ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പുറത്തു വിട്ടത്.

വിമാനത്തിനുള്ളിലിരുന്ന് വൃത്താകൃതിയിലുള്ള ജനലിലൂടെ വെള്ളത്തിനടിയിലായ നഗരം വീക്ഷിക്കുന്ന മോഡിയുടെ ചിത്രമാണ് പി.ഐ.ബി പുറത്തുവിട്ടത്. എന്നാല്‍ ഇതേ ചിത്രം നേരത്തെ പി.ഐ.ബി തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നതാണ്. എന്നാല്‍ ഇതില്‍ ജനലിലൂടെ കാണുന്ന ദൃശ്യം മറ്റൊന്നാണ്. മാത്രമല്ല, അവ്യക്തമായ കാഴ്ചയാണ് കാണാനാവുന്നത്.

ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രണ്ട് ചിത്രങ്ങളുമിട്ട് പി.ഐബിക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സംഗതി വിവാദമായതോടെ പി.ഐ.ബി ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ വ്യക്തമായ വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.

modi-647_120315081836

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News