ചെന്നൈ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി സഹായഹസ്തം പ്രഖ്യാപിച്ച് കൊണ്ട് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് തരംഗമായിരുന്നു. മഴയില്‍ അകപ്പെട്ടവര്‍ക്ക് ചെന്നൈയിലെ വീട്ടില്‍ അഭയം നല്‍കാമെന്ന പോസ്റ്റും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ അതൊരു ഫോര്‍വേഡ് മെസേജ് മാത്രമായിരുന്നെന്നും ബ്രിജേഷ് എന്ന ചെന്നൈ സ്വദേശിയുടെ ക്ഷണമാണ് താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും മമ്മൂട്ടി അറിയിച്ചു.
പോസ്റ്റ് വന്ന നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വാര്‍ത്തയായിരുന്നു. സഹായിക്കാന്‍ സന്നദ്ധരായവരുടെ പേരുവിവരങ്ങളും ഫോണ്‍ നമ്പരുകളും ഒപ്പം നല്‍കിയിരുന്നു. ബ്രിജേഷിന്റെ പേരിനൊപ്പം നല്‍കിയ ചൂളമേട്, അണ്ണാനഗര്‍ എന്ന വിലാസമാണ് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഇടയായതെന്നാണ് വിവരങ്ങള്‍.
സന്ദേശം കൂടുതല്‍ പേരിലെത്തിക്കാമെന്ന ഉദ്ദേശ്യശുദ്ധിയിലായിരുന്നു മമ്മൂട്ടി തനിക്ക് ലഭിച്ച ഫോര്‍വേഡ് മെസേജ് പാസ്റ്റ് ചെയ്തത്. വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ആരെങ്കിലും ബന്ധപ്പെട്ടാല്‍ പൂട്ടിക്കിടക്കുന്ന വീട് തുറക്കാനും അഭയമൊരുക്കാനും മമ്മൂട്ടി നിര്‍ദേശം നല്‍കിയെന്നാണ് വിവരങ്ങള്‍. ലണ്ടനില്‍ വൈറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് മമ്മൂട്ടി ഇപ്പോള്‍.
കൈരളി ന്യൂസ് ഓണ്‍ലൈനടക്കമുള്ള വെബ്‌സൈറ്റുകളും മറ്റു പ്രമുഖ ദേശീയമാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ATTENTION PLEASE… Spread this message.People in Chennaifor accommodation contact: People who are stuck near…
Posted by Mammootty on Wednesday, December 2, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post