ചെന്നൈ വെള്ളപ്പൊക്കം; കുറ്റബോധം തോന്നുന്നുണ്ടെന്ന് കമല്‍ഹാസന്‍; ദുരിതമനുഭവിക്കുന്നത് പാവപ്പെട്ടവര്‍; സര്‍ക്കാരിനെതിരെയും വിമര്‍ശനം

ചെന്നൈ: വെള്ളപ്പൊക്കത്തില്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് പാവപ്പെട്ടവരും സാധാരണക്കാരുമായിരിക്കുമെന്ന് നടന്‍ കമല്‍ഹാസന്‍. താന്‍ അത്ര പണക്കാരനല്ലെന്നും എന്നാലും മുറിയിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ ആളുകളുടെ കഷ്ടപ്പാട് കണ്ട് കുറ്റബോധം തോന്നുന്നുണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

റോഡ്, വൈദ്യുതി തുടങ്ങിയ സംവിധാനങ്ങളെല്ലാം തകര്‍ന്ന് കിടക്കുകയാണ്. നികുതിയായി നമ്മള്‍ നല്‍കുന്ന പണമെല്ലാം എവിടേക്കാണ് പോകുന്നതെന്നും നികുതി പണം കൊണ്ട് ജനപ്രതിനിധികള്‍ എന്താണ് ചെയ്യുന്നതെന്നും കമല്‍ ചോദിക്കുന്നു.

ഒരു അപകടവും സംഭവിക്കാത്ത ഒരു ഭവനമുണ്ടായതില്‍ കുറ്റബോധം തോന്നുന്നു. സംഭാവന ചോദിച്ച് നടക്കാതെ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് സഹായം കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഉത്തരവാദിത്വങ്ങളില്‍ നിന്നൊഴിഞ്ഞു മാറിയുള്ള ഈ നാടകം അവസാനിപ്പിക്കാന്‍ ജയലളിത സര്‍ക്കാര്‍ തയ്യാറാകണമെന്നും കമല്‍ ആവശ്യപ്പെട്ടു. ദുരിതത്തിന്റെ ആഴം വര്‍ധിക്കാന്‍ കാരണം തമിഴ്‌നാട് സര്‍ക്കാരിന്റെ വീഴ്ചയാണ്. മഴ തീര്‍ന്ന് ഒരു സാധാരണ ജീവിതത്തിലേക്ക് ചെന്നൈ മടങ്ങിവരുവാന്‍ മാസങ്ങളെത്തുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here