തിരുവനന്തപുരം: അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന് ജപ്തി ഭീഷണി. കലാമിന്റെ ജംഗമവസ്തുക്കളും ഭൂസ്വത്തും ജപ്തി ചെയ്യാന്‍ നടപടിയായെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. 1029 രൂപ ടെലിഫോണ്‍ കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്ഭവനിലെ അനന്തപുരി സ്യൂട്ടില്‍ താമസിക്കവെ കലാം 2724800 എന്ന നമ്പര്‍ ഉപയോഗിച്ച വകയില്‍ 1029 രൂപ പിഴ അടയ്ക്കണമെന്നാണ് ബിഎസ്എന്‍എല്ലിന്റെ ആവശ്യം. റവന്യൂ റിക്കവറി മേളയില്‍ പണമടച്ച് നടപടികളില്‍ നിന്ന് ഒഴിവാകാമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു. പണമടച്ചു നടപടികള്‍ നിന്ന് ഒഴിവാകാനാണ് രാജ്ഭവന്റെ തീരുമാനം.
Get real time update about this post categories directly on your device, subscribe now.
Discussion about this post