താന്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല; പരാമര്‍ശം തന്റെ ഭാഗം കേള്‍ക്കാതെയെന്ന് മാണി; പ്രസ്താവന നടത്താന്‍ മാണിക്ക് അവകാശമില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ താന്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്ന് കെഎം മാണി. മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയാണോ എന്ന് സ്വയം പരിശോധിക്കാനാണ് കോടതി പറഞ്ഞത്. രാജിവെച്ചത് ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും മാണി നിയമസഭയില്‍ പറഞ്ഞു.

തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി തനിക്കെതിരെ പരാമര്‍ശം നടത്തിയത്. അത് വേദനാജനകമാണെന്നും സത്യം വിജയിക്കുമെന്നും മാണി പറഞ്ഞു.

അതേസമയം, മാണിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. നിയമസഭാ കാലയളവിലല്ലാതെ രാജിവെച്ച മുന്‍ മന്ത്രിക്ക് സഭ ചേരുമ്പോള്‍ പ്രസ്താവന നടത്താന്‍ അവകാശമില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ നിയമസഭാ ചട്ടം 64 പ്രകാരമായിരുന്നു മാണിയുടെ പ്രസ്താവനയെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News