ചെന്നൈ: വെള്ളത്തില്‍ മുക്കിക്കൊന്ന ചെന്നൈയിലെ ജനങ്ങളോട് വീണ്ടും വിധിയുടെ ക്രൂരവിളയാട്ടം. ദുരിതപ്പെയ്ത്തില്‍ നിന്ന് ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ട് ആശുപത്രിയില്‍ കിടന്നിരുന്ന ആളുകള്‍ ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടി മരിച്ചു. നന്ദംപാക്കത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കിടന്ന 18 പേരാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. വൈദ്യുതി നിലച്ചതോടെ ഓക്‌സിജന്‍ സംവിധാനം തകരാറിലായതാണ് അപകട കാരണമെന്നാണ് നിഗമനം. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി ഇവിടെ വൈദ്യുതിയില്ലായിരുന്നു.
അഡയാര്‍ എംഐഒടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പെട്രോള്‍ ബങ്കുകളില്‍ ഡീസല്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ആശുപത്രികളില്‍ ജനറേറ്ററും പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിക്ക് സമീപത്തെ അഡയാര്‍ നദി കരകവിഞ്ഞൊഴുകുകയാണ്. ഇതിന്റെ തീരത്തുണ്ടായിരുന്നവരാണ് ആശുപത്രിയില്‍ എത്തിയവരില്‍ ഭൂരിഭാഗവും.
Get real time update about this post categories directly on your device, subscribe now.
Discussion about this post