തിരുവനന്തപുരം: സോളാര്‍ കേസില്‍ ജയിലില്‍ കഴിയുന്ന തനിക്ക് സമ്മര്‍ദ്ദം താങ്ങാന്‍ വയ്യെന്ന് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍. സോളാര്‍ കമ്മീഷന്‍ തനിക്ക് അനുവദിച്ചവൈദ്യസഹായം നല്‍കാന്‍ പോലും പൊലീസ് തയ്യാറാകുന്നില്ല. വിശ്രമമില്ലാതെ കോടതികളി നിന്ന് കോടതികളിലേക്ക് യാത്ര ചെയ്യിക്കുകയാണ്. അങ്ങേയറ്റം സമ്മര്‍ദ്ദം തനിക്ക് മേലുണ്ട്. ജയിലില്‍ കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന പണിഷ്‌മെന്റ് ബ്ലോക്കിലാണ് തന്നെ പാര്‍പ്പിക്കുന്നത്. കോടതിയില്‍ പരാതി ഉന്നയിക്കും. ജനങ്ങള്‍ തന്നോട് സഹകരിക്കണമെന്നും ബിജു രാധാകൃഷ്ണന്‍ കൈരളി പീപ്പിളിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴാണ് ബിജു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here