ദില്ലി: ദില്ലി നിയമസഭയിലെ എംഎല്‍എമാരുടെ ശമ്പളം നാലിരട്ടിയാക്കി വര്‍ധിപ്പിച്ചു. 88,000 രൂപ ആയിരുന്ന മാസശമ്പളം 2.35 ലക്ഷം രൂപ ആയി ആണ് ഉയര്‍ത്തിയത്. അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ മറ്റു വരുമാന മാര്‍ഗങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശമ്പള വര്‍ധന ബില്‍ പാസാക്കിയത്.
നിലവില്‍ ലഭിച്ചിരുന്ന 88,000 രൂപ മാസ ശമ്പളം തൃപ്തികരമല്ലെന്ന ആപ്പ് എംഎല്‍എമാരുടെ പരാതി പരിഗണിച്ച വിദഗ്ദ്ധ സമിതിയാണ് ശമ്പള വര്‍ദ്ധനവിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ലോകസഭാ മുന്‍ സെക്രട്ടറി ജനറല്‍ ഡിടി ആചാരി അധ്യക്ഷനായ മൂന്നംഗ സമിതി, എംഎല്‍എ മാരുടെയും മന്ത്രിമാരുടെയും അടിസ്ഥാന ശമ്പളത്തില്‍ 400ശതമാനം വര്‍ദ്ധന ശുപാര്‍ശ ചെയ്തു.
ബില്ല് ദില്ലി നിയമസഭ അംഗീകരിച്ചതോടെ മന്ത്രിമാരുടെ അടിസ്ഥാന ശമ്പളം 20,000ത്തില്‍ നിന്ന് 80,000 ആയി, മാസ ശമ്പളം 2.35 ലക്ഷം രൂപയായി ഉയരും. എംഎല്‍എമാരുടെ അടിസ്ഥാന ശമ്പളം 12,000ത്തില്‍ നിന്ന് 50,000 രൂപയാകും. നിയമസഭാ സമ്മേളനത്തില്‍ ഒരു ദിവസം പങ്കെടുക്കുന്നതിനുള്ള അലവന്‍സ് തുക ഇരട്ടിയാക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ഉണ്ട്. ഓഫീസ് വാടകയ്ക്ക് 25000 രൂപ, അഡ്വാന്‍സ് ലോണ്‍ തുക 40000ത്തില്‍ നിന്നും 12 ലക്ഷം രൂപയാക്കി ഉയര്‍ത്താനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. അന്തിമ അംഗീകാരത്തിനായി ദില്ലി സര്‍ക്കാര്‍ ബില്‍ കേന്ദ്രത്തിനു കൈമാറും. ഇതോടെ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ജനപ്രധിനിധികള്‍ ഡല്‍ഹിയില്‍ നിന്നാകും.
Get real time update about this post categories directly on your device, subscribe now.
Discussion about this post