പമ്പരം പോലെ കറങ്ങി ദക്ഷിണാഫ്രിക്ക; ആദ്യ ഇന്നിംഗ്‌സില്‍ 121 റണ്‍സിന് പുറത്ത്; ഇന്ത്യക്ക് 213 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്

ദില്ലി: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ പൂക്കുല പോലെ ചിതറി ദക്ഷിണാഫ്രിക്ക. ഇന്ത്യയുടെ 334 റണ്‍സെന്ന താരതമ്യേന ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 49 ഓവറില്‍ 121 റണ്‍സില്‍ അവസാനിച്ചു. ഡീന്‍ എല്‍ഗറും ടെംപ ബാവുമയും ഡിവില്ലിയേഴ്‌സും വിലാസും ഒഴികെ മറ്റാരും പ്രോട്ടീസ് നിരയില്‍ രണ്ടക്കം കടന്നില്ല. ഇതില്‍ തന്നെ 42 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിന്റെ ഒറ്റയാള്‍ പോരാട്ടം ഒഴിച്ചു നിര്‍ത്തിയാല്‍ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച ഇതിനേക്കാള്‍ ഭീകരമാകുമായിരുന്നു. 5 വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കയെ കറക്കി എറിഞ്ഞത്.

7ന് 231റണ്‍സ് എന്ന ദുര്‍ബലമായ സ്‌കോറില്‍ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് സെഞ്ച്വറി നേടിയ രഹാനെയുടെ ബാറ്റിംഗാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 304 പന്തില്‍ നിന്ന് 127 റണ്‍സെടുത്ത് രഹാനെ പുറത്തായി. 56 റണ്‍സെടുത്ത അശ്വിന്റെയും 44 റണ്‍സെടുത്ത വിരാട് കോഹ്‌ലിയുടെയും പ്രകടനം ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി. വാലറ്റവുമായി ചേര്‍ന്ന് രഹാനെ പൊരുതിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 334-എല്‍ എത്തി. കെയ്ല്‍ ആബട്ട് 5 വിക്കറ്റും ഡെയ്ന്‍ പീഡറ്റ് 4 വിക്കറ്റും വീഴ്ത്തി.

ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം അല്‍പം പ്രതീക്ഷയോടെയായിരുന്നു. എന്നാല്‍ അല്‍പം കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. 17 റണ്‍സെടുത്ത് എല്‍ഗറും 22 റണ്‍സെടുത്ത് ബാവുമയും പുറത്തായതോടെ പ്രോട്ടീസിന്റെ ശനിദശ തുടങ്ങി. പിന്നീട് വന്നവരൊക്കെ നിലയുറപ്പിക്കുന്നതിനു മുമ്പേ മടങ്ങി. അംല 3, ഡുപ്ലെസി-0, ഡുമിനി-1 എന്നിങ്ങനെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം രണ്ടക്കം കാണാതെ ഡ്രസിംഗ് റൂമിലെത്തി. അപ്പോഴും ഒരറ്റത്ത് നിലയുറപ്പിച്ച ഡിവില്ലിയേഴ്‌സ് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ തകര്‍ച്ചയുടെ ആക്കം കുറച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News