ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിയില്‍ നിരാശയുണ്ടെന്ന് സചിന്‍; പരാജയം വിലയിരുത്തി മുന്നോട്ടുപോകുമെന്ന് ആരാധകര്‍ക്ക് സചിന്റെ ഉറപ്പ്

മുംബൈ: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിയില്‍ നിരാശയുണ്ടെന്ന് സചിന്‍ ടെന്‍ഡുല്‍ക്കര്‍. ഐപിഎല്‍ രണ്ടാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം നിരാശയുണ്ടാക്കി. ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വിയില്‍ വിഷമിക്കുന്ന എല്ലാ ആരാധകര്‍ക്കുമൊപ്പം വേദന പങ്കുവയ്ക്കുന്നുവെന്നും സചിന്‍ ടെന്‍ഡുല്‍ക്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ആരാധകരുടെ നിരാശ ആരാധകര്‍ സന്ദേശങ്ങളിലൂടെയും അല്ലാതെയും പങ്കുവയ്ക്കുന്നുണ്ട്. സീസണിലെ പരാജയം വിലയിരുത്തുമെന്നും സചിന്‍ ആരാധകര്‍ക്ക് ഉറപ്പ് നല്‍കി. വിജയവും പരാജയവും കളിയുടെ ഭാഗമാണ്. വീഴ്ചകള്‍ തിരിച്ചറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരുമെന്നും സചിന്‍ പറഞ്ഞു.

സചിന്‍ ടെന്‍ഡുല്‍ക്കറുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Sports teaches you a lot about the realities of life. For one, it teaches you that in every failure lies an opportunity…

Posted by Sachin Tendulkar on Friday, 4 December 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News