രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തിരിതെളിഞ്ഞു; തബല മാന്ത്രികന്‍ സക്കീര്‍ ഹുസൈന് മലയാളത്തിന്റെ ആദരം; ഉദ്ഘാടന വേദിയിലേക്ക് പ്രവേശനം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാക്കിയതില്‍ ഡെലഗേറ്റുകളുടെ പ്രതിഷേധം

തിരുവനന്തപുരം: ഡെലഗേറ്റുകളുടെ പ്രതിഷേധത്തിന് നടുവില്‍ കേരള രാജ്യന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തിരിതെളിഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സിനിമാ വകുപ്പ് മന്ത്രി തിരുവഞഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍, സാസ്‌കാരിക വകുപ്പ് മന്ത്രി കെസി ജോസഫ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Sakkir-Hussain

തബല മാന്ത്രികന്‍ ഉസ്താദ് സക്കീര്‍ ഹുസൈനെ ചടങ്ങില്‍ ആദരിച്ചു. മലയാളികള്‍ക്ക് നമസ്‌കാരം പറഞ്ഞാണ് ഉസ്താദ് സക്കീര്‍ ഹുസൈന്‍ സംസാരിച്ചത്. ഫെസ്റ്റിവല്‍ ബുക്ക് മന്ത്രി കെസി ജോസഫ് ഫിലിം ചേംബര്‍ പ്രസിഡന്റ് ജെപി വിജയകുമാറിന് നല്‍കി പ്രകാശനം ചെയ്തു. അടുത്ത വര്‍ഷം നാലായിരത്തോളം പ്രതിനിധികളെ ഉള്‍ക്കൊള്ളിക്കത്ത രീതിയില്‍ നിശാഗന്ധി പുതുക്കി പണിയുമെന്ന് മന്തി എപി അനില്‍കുമാര്‍ പറഞ്ഞു.

ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായി ചുരുക്കിയത് പ്രതിനിധികളുടെ പ്രതിഷേധത്തിന് ഇടയാക്കി. ഉദ്ഘാടന വേദിയായ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിന് പുറത്ത് ഡെലഗേറ്റുകള്‍ പ്രതിഷേധിച്ചു. പ്രധാന കവാടത്തിന് പുറത്ത് പ്രതിനിധികള്‍ കുത്തിയിരുപ്പ് സമരം നടത്തി.

Protest-IFFK

രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയായ നിശാഗന്ധിയില്‍ മുന്‍ കാലങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായ നിലപാടാണ് സര്‍ക്കാരും സംസ്ഥാന ചലച്ചിത്ര അക്കാദമിയും സ്വീകരിക്കുന്നത്. എന്തുകൊണ്ട് ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രം പ്രവേശനം എന്ന കാര്യത്തില്‍ ഇതുവരെ അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല.

ഡെലഗേറ്റുകള്‍ക്ക് പ്രവേശനം അനുവദിക്കാത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. നേരത്തെ സംവിധായകന്‍ ഡോ. ബിജു ഉള്‍പ്പടെയുള്ളവര്‍ പരസ്യമായി തന്നെ രംഗത്തുവന്നു. വരുംദിനങ്ങളില്‍ പ്രതിഷേധം കൂടുതല്‍ രൂക്ഷമാകും എന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here