ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്തില്‍ ഇരുന്ന് ചെന്നൈയിലെ വെള്ളപ്പൊക്കം വീക്ഷിക്കുന്നതിന്റെ വിവാദചിത്രം സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നതോടെ വിശദീകരണവുമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ രംഗത്തത്തെി. ഫോട്ടോഷോപ് ചെയ്ത ചിത്രമാണ് പ്രചരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയും ട്രോളുകാരും കണ്ടെത്തിയതോടെ ട്രോള്‍ ചെയ്ത് പ്രധാനമന്ത്രിക്ക് പൊങ്കാലയുമിട്ടു സോഷ്യല്‍ മീഡിയ. ഇതോടെയാണ് ചിത്രങ്ങള്‍ ഫോട്ടോഷോപ് അല്ല, രണ്ട് ചിത്രങ്ങള്‍ മെര്‍ജ് ചെയ്തപ്പോഴുണ്ടായ പിഴവായിരുന്നെന്ന് വിശദീകരിച്ച് പിഐബി വാര്‍ത്താകുറിപ്പ് ഇറക്കിയത്.
ഏഴു ചിത്രങ്ങള്‍ ഇറക്കിയതില്‍ ഒരെണ്ണമാണ് മെര്‍ജിംഗിന് ഉപയോഗിച്ചത്. ഇതാണ് ഫോട്ടോഷോപ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതെന്ന് പിഐബി വ്യക്തമാക്കി. ഇത് ജഡ്ജ്‌മെന്റിലെ പിഴവായിരുന്നെന്നും ചിത്രം ശ്രദ്ധയില്‍പെട്ട ഉടന്‍ ചിത്രം മാറ്റിയതായും പിഐബി പറയുന്നു. ചെന്നൈ സന്ദര്‍ശിക്കുന്ന മോദി വിമാനത്തില്‍ ജാലകത്തിലൂടെ ചെന്നൈ നഗരം അടുത്ത് വീക്ഷിക്കുന്നതിന്റെ ചിത്രമാണ് പിഐബി നല്‍കിയിരുന്നത്. എന്നാല്‍, ഇത് കംപ്യൂട്ടറില്‍ കൃത്രിമമായി നിര്‍മിച്ചതായിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post