മേളയെ നെഞ്ചോടു ചേര്‍ക്കുന്ന ഡെലഗേറ്റുകളല്ലാതെ മറ്റാരാണ് സര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കേണ്ട ക്ഷണിക്കപ്പെട്ട അതിഥികള്‍; ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച് രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് ഡെലഗേറ്റുകളെ ഒിവാക്കിയതില്‍ വ്യാപക പ്രതിഷേധം. സംഘാടകരായ ചലച്ചിത്ര അക്കാദമിക്കെതിരെ സംവിധായകന്‍ ഡോ. ബിജു തന്നെ രംഗത്തുവന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ രൂക്ഷ വിമര്‍ശനമാണ് ഡോ. ബിജു ഉയര്‍ത്തിയത്.

ആയിരക്കണക്കിനു സാധാരണ ഡെലിഗേറ്റുകളുടെ സിനിമയോടുള്ള അന്ധമായ ആവേശം ആണു ഈ മേളയെ മറ്റ് എല്ലാ മേളകളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്. നിര്‍ഭാഗ്യം എന്നു പറയട്ടെ ഈ വര്‍ഷത്തെ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഈ സാധരണ ചലച്ചിത്ര ആസ്വാദകര്‍ക്കു അനുവാദം ഇല്ലത്രെ. പ്രത്യേകം ക്ഷണിക്കപ്പെടുന്ന ആളുകള്‍ക്കു മാത്രമാണത്രെ ഉദ്ഘാടന സമാപന ചടങ്ങുകളില്‍ പ്രവേശനം നല്‍കുന്നത്. സിനിമ ശ്വാസവും ജീവനും ഹൃദയവുമായി കാണുന്ന, വര്‍ഷാ വര്‍ഷം ഈ ഏഴു ദിനങ്ങള്‍ ജീവിതത്തിലെ എല്ലാ കാര്യങ്ങളും മാറ്റി വെച്ച് ഈ മേളയെ നെഞ്ചോടു ചേര്‍ക്കുന്ന ഈ ഡെലിഗേറ്റുകളല്ലാതെ മറ്റാരാണു സാര്‍ ഈ മേളയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കേണ്ട ക്ഷണിക്കപ്പെട്ട അതിഥികള്‍ ? – ഡോ. ബിജു ചോദിക്കുന്നു.

ഇവരെ പുറത്തു നിര്‍ത്തിയിട്ടു നിങ്ങള്‍ ആരെയാണു സാര്‍ ക്ഷണിച്ച് ഉദ്ഘാടന ചടങ്ങിലേക്ക് ആനയിക്കുന്നത് ? ഈ വര്‍ഷം വലിയ ചിറകുള്ള പക്ഷികള്‍ മേളയില്‍ ഉള്ളതിനാല്‍ എനിക്കു ഗസ്റ്റ് പാസ്സാണു ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാം. പക്ഷേ 20 വര്‍ഷമായ ഈ ചലച്ചിത്ര മേളയില്‍ ഭൂരിഭാഗം വര്‍ഷങ്ങളിലും ഞാന്‍ പങ്കെടുത്തിട്ടുള്ളത് സാധാരണ ഡെലിഗേറ്റ് ആയാണ്. വരുന്ന വര്‍ഷങ്ങളിലും എന്റെ സിനിമ തെരെഞ്ഞടുക്കപ്പെടാത്ത വര്‍ഷങ്ങളില്‍ ഞാന്‍ ഇനിയും പങ്കെടുക്കേണ്ടതും സാധാരണ ഡെലിഗേറ്റ് ആയി തന്നെയാണ്. അതു കൊണ്ടുതന്നെ സാധാരണ ഡെലിഗേറ്റുകള്‍ക്കൊപ്പമാണു ഞാനെപ്പൊഴും. സാധാരണ ഡെലിഗേറ്റുകളെ പുറത്തു നിര്‍ത്തുന്ന ഈ ഉദ്ഘാടന ചടങ്ങിലേക്ക് ഞാനുമില്ല. വരൂ നമുക്ക് പുറത്തു പോകാം. ഡോ. ബുജു ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യ വർഷങ്ങളിൽ സാധാരണക്കാർക്ക്‌ ഡെലിഗേറ്റ്‌ പാസ്‌ ലഭിക്കുമായിരുന്നില്ല. ആ സമയത്തു വി…

Posted by Dr.Biju on Friday, December 4, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News