പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരയ്ക്ക് അനുമതിയില്ല; കളിക്കുന്നത് ജനതാല്‍പര്യത്തിന് എതിരെന്ന് കേന്ദ്രസര്‍ക്കാര്‍

ദില്ലി: ഇന്ത്യാ – പാക്ക് ക്രിക്കറ്റ് പരമ്പരയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. പരമ്പരയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ബിസിസിഐയെ അറിയിച്ചു. ജനവികാരം പാക്കിസ്ഥാന് എതിരാണെന്നും അതിനാല്‍ പരമ്പര അനുവദിക്കാനാകില്ല എന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

പാക്കിസ്ഥാനുമായി ഏകദിന ട്വന്റി-20 പരമ്പര കളിക്കുന്നതിന് അനുമതി തേടി രണ്ടാഴ്ച്ച മുമ്പാണ് ബിസിസിഐ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. ഈ മാസം പതിനഞ്ചിനാണ് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പരമ്പര നടത്താന്‍ അനുമതി ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ബിസിസിഐ യെ അറിയിച്ചു. പൊതുജനാഭിപ്രായം പരിഗണിച്ചാണ് ഇത്തരം ഒരു തീരുമാനം എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

രാജ്യത്തെ ജനവികാരം പാക്കിസ്ഥാന് എതിരാണെന്നും ഇതിനാല്‍ പരമ്പര അനുവദിക്കാനാകില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. പാക്കിസ്ഥാന്‍ ഇന്ത്യക്ക് എതിരെ പ്രവര്‍ത്തിക്കുകയാണെന്നും അതിനാല്‍ ഇന്ത്യയിലെ ജനങ്ങള്‍ പാക്കിസ്ഥാന് എതിരാണെന്നും കേന്ദ്രം പറയുന്നു. ഈ സാഹചര്യത്തില്‍ പരമ്പരയ്ക്ക് അനുമതി നല്‍കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പരമ്പര ശ്രീലങ്കയില്‍ നടത്തിയേക്കും എന്ന സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രാജ്യത്തിന് പുറത്തുള്ള വേദിയില്‍ വച്ചു പോലും പരമ്പര നടത്തുന്നത് ഗുണം ചെയ്യില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News