ചെന്നിത്തല ഇന്ന് ദില്ലിയില്‍; സംസ്ഥാനത്തെ സമകാലിക സംഭവങ്ങള്‍ ഹൈക്കമാന്റിനെ അറിയിക്കും

ദില്ലി: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് ദില്ലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സോളാര്‍ വിവാദം വീണ്ടും സജീവമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങള്‍ ചെന്നിത്തല ഹൈക്കമാന്റിനെ അറിയിക്കും.

ഐഎന്‍ടിയുസി പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ചെന്നിത്തല ദില്ലിയിലെത്തിയത്.  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പുതിയ ആരോപണങ്ങള്‍ ദേശീയ തലത്തില്‍ ബിജെപി ആയുധമാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ വിഷയങ്ങള്‍ ഗൗരവമായാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here