കൊച്ചി: ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന മതേതര മഹസംഗമം ഇന്ന് കൊച്ചിയില്‍. സംസ്ഥാനത്ത് പര്യടനം നടത്തിയ രണ്ട് സെക്കുലര്‍ മാര്‍ച്ചുകളുടെ സമാപനത്തിന്റെ ഭാഗമായാണ് മതേതര സംഗമം സംഘടിപ്പിക്കുന്നത്. മറൈന്‍ ഡ്രൈവില്‍ വൈകിട്ട് നാലിന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്യും.
കേരളത്തെ ഭ്രാന്താലയമാക്കരുത് എന്ന് ഓര്‍മപ്പെടുത്തി നവംബര്‍ 17ന് കയ്യൂരില്‍നിന്ന് ഡിവൈഎഫ്‌ഐ സെക്രട്ടറി എം സ്വരാജും 19ന് അരുവിക്കരയില്‍നിന്ന് സംസ്ഥാന പ്രസിഡന്റ് ടിവി രാജേഷ് എംഎല്‍എയും നയിച്ച കാല്‍നട ജാഥകളാണ് ഇന്ന് മതേതര മഹാസംഗമമായി സമാപിക്കുക. അരലക്ഷത്തിലേറെ പേര്‍ സംഗമത്തില്‍ പങ്കെടുക്കും.
സ്വാഗതസംഘം ചെയര്‍മാന്‍ എംകെ സാനു അധ്യക്ഷനാകും. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എംസി ജോസഫൈന്‍, ജില്ലാ സെക്രട്ടറി പി.രാജീവ്, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എംബി രാജേഷ് എംപി, കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, സംവിധായകരായ സിബി മലയില്‍, രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്ണന്‍, ആഷിഖ് അബു തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.
Get real time update about this post categories directly on your device, subscribe now.
Discussion about this post