കാലിഫോര്‍ണിയ വെടിവെപ്പ്; റിസ്വാന്‍ ഫറൂഖിന്റെ ഭാര്യക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍

വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയിലെ സാന്‍ബര്‍ണര്‍ഡീനോയില്‍ 14 പേരെ വെടിവച്ചുകൊന്ന ദമ്പതികളില്‍ ഒരാള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുണ്ടായിരുന്നുവെന്നു റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സയിദ് റിസ്വാന്‍ ഫറൂഖ്, ഭാര്യ പാക് സ്വദേശിനി തഷ്ഫീന്‍ മാലിക്ക് എന്നിവരാണ് കേസിലെ പ്രതികള്‍. 27കാരിയായ മാലിക് ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയോട് വിധേയത്വം പ്രഖ്യാപിച്ചിരുന്നതായി തെളിഞ്ഞെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സാന്‍ ബര്‍നാര്‍ഡിനോയില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഓഫീസിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സംഭവത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സയിദ് റിസ്വാന്‍ ഫറൂഖ്, ഭാര്യ പാക് സ്വദേശിനി തഷ്ഫീന്‍ മാലിക്ക് എന്നിവരാണ് കേസിലെ പ്രതികള്‍. ഇരുവരെയും പോലീസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.

മൂന്നു പേര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്നും സംഭവശേഷം ഇവര്‍ രക്ഷപ്പെട്ട കറുത്ത എസ്‌യുവി കാറില്‍ രക്ഷപ്പെട്ടെന്നും പൊലീസ് അറിയിച്ചിരുന്നു. മൂന്നാമന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News