സമത്വ മുന്നേറ്റയാത്രയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം; എസ്എന്‍ഡിപിയുടെ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രഖ്യാപനവും ഇന്ന്

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റയാത്രയ്ക്ക് ഇന്ന് സമാപനം. തിരുവനന്തപുരം ശംഖുംമുഖത്താണ് യാത്ര സമാപിക്കുന്നത്. സമത്വമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് ശംഖുംമുഖത്ത് സജ്ജീകരിച്ചിരിക്കുന്നത്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സമുദായങ്ങളെ ഉള്‍പ്പെടുത്തി എസ്എന്‍ഡിപി നേതൃത്വം നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പ്രഖ്യാപനവും യോഗത്തില്‍ ഉണ്ടാകും.

നവംബര്‍ 23ന് കാസര്‍ഗോഡ് നിന്നാരംഭിച്ച യാത്ര 14 ദിവസം കൊണ്ടാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഹൈന്ദവ നേതൃത്വത്തിലുള്ള മതേതര രാഷ്ട്രീയ പാര്‍ട്ടിയാണ് എസ്എന്‍ഡിപിയുടെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here