ചെന്നൈ വെള്ളപ്പൊക്കത്തിന് സഹായഹസ്തം പ്രഖ്യാപിച്ച മലയാള സിനിമാതാരങ്ങളെ വിമര്‍ശിച്ചയാളെ നാടന്‍ ഭാഷയില്‍ തെറി പറഞ്ഞ് പ്രതാപ് പോത്തന്‍. വെള്ളപ്പൊക്കത്തില്‍പ്പെട്ടവര്‍ക്ക് സഹായ വാഗ്ദാനവുമായി എത്തിയ താരങ്ങളെ, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കണ്ടില്ലല്ലോയെന്ന് ചോദിച്ചയാള്‍ക്കെതിരെയാണ് പ്രതാപ് പോത്തന്‍ നാടന്‍ തെറിയുമായി രംഗത്തെത്തിയത്. ജോണ്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് താരം പ്രതികരിച്ചത്.
പ്രതാപ് താങ്കളോട് എനിക്കൊരും ചോദ്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞാണ് ജോണിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
‘ചെന്നൈയെ രക്ഷിക്കണമെന്ന് പറഞ്ഞ് നിരവധി മലയാള താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. നിങ്ങള്‍ എല്ലാ സഹായവും ചെന്നൈയ്ക്ക് കൊടുക്കുകയാണ്. ചെന്നൈയില്‍ നിങ്ങള്‍ക്ക് നിക്ഷേപമുള്ളത് കൊണ്ടാണ് സഹായഹസ്തവുമായി നിങ്ങള്‍ ഇറങ്ങുന്നത്. എന്റെ ചോദ്യം ഇതാണ്, എന്തുകൊണ്ട് നിങ്ങളുടെ ശബ്ദം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉയര്‍ന്നില്ല. ആ സമയം നിങ്ങള്‍ എവിടെയായിരുന്നു’ ജോണ്‍ ചോദിക്കുന്നു.
ഫേസ്ബുക്കില്‍ താന്‍ കണ്ട ഏറ്റവും വൃത്തികെട്ട മനുഷ്യന്‍ എന്ന് വിശേഷിപ്പിച്ചാണ് പ്രതാപ് പോത്താന്‍ ഇതിന് മറുപടി നല്‍കുന്നത്. ഇവിടെ രാഷ്ട്രീയം കളിക്കരുത്. ഇപ്പോള്‍ ഇതിനുള്ള സമയമോ സ്ഥലമോ അല്ല. എന്റെ രാജ്യം എന്ന് പറയുന്നത് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നീണ്ട് കിടക്കുന്നു. ഞാന്‍ ഒരു ഇന്ത്യനാണെന്നും പ്രതാപ് പോത്തന്‍ മറുപടിയായി പറയുന്നു. മര്യാദ എന്താണെന്ന് തന്റെ മാതാപിതാക്കള്‍ തന്നെ പഠിപ്പിച്ചിട്ടില്ലേയെന്ന് ചോദിക്കുന്ന പ്രതാപ് പോത്തന്‍, നാടന്‍ തെറിയോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ജോണിന്റെ ചോദ്യവും തന്റെ മറുപടിയും പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്നും വിമര്‍ശനങ്ങളുമായി എത്തുന്നവരെ അതേ ഭാഷയില്‍ തന്നെയാണ് താരം നേരിടുന്നത്. ചിലര്‍ നല്ല മറുപടി എന്ന് പറയുമ്പോള്‍, അസഭ്യം ഒഴിവാക്കി മറുപടി നല്‍കാമായിരുന്നെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
the ugliest human i have met on fb John Square John · Friends with Bijoy Scaria MulavanaDear Pratap….I need to ask…
Posted by Pratap Pothen on Friday, December 4, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post