കായികമാമാങ്കത്തിന് ട്രാക്കുണര്‍ന്നു; വാഹനം അയയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കായിക താരങ്ങളുടെ കുത്തിയിരുപ്പ് സമരം; 5000 മീറ്ററില്‍ ബിപിന്‍ ജോര്‍ജ് റെക്കോര്‍ഡോടെ സ്വര്‍ണം

കോഴിക്കോട്: 95 ഇനങ്ങള്‍… 2650 കായിക താരങ്ങള്‍.. കായിക കേരളം ഉറ്റുനോക്കുന്ന ആവേശകരമായ പോരാട്ടത്തിനായി ട്രാക്കും ഫീല്‍ഡുമുണര്‍ന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലാണ് 59-ാമത് സ്‌കൂള്‍ കായികമേള നടക്കുന്നത്. രാവിലെ 7 മണിക്ക് സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്റര്‍ മത്സരത്തോടെ സ്‌കൂള്‍ കായിക മേള ആരംഭിച്ചു. രാവിലെ 9 മണിക്ക് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ പതാക ഉയര്‍ത്തി.

400 മീറ്റര്‍ മത്സരങ്ങളാണ് ആദ്യദിവസത്തെ ഹൈലൈറ്റ്. തുടര്‍ന്ന് വിവിധ വിഭാഗങ്ങളില്‍ മൂവായിരം മീറ്റര്‍ ഓട്ടമത്സരവും, ഹൈജംപ് ലോംഗ്, ജംപ്, ഡിസ്‌കസ് ത്രോ മത്സരങ്ങളും റിലേ മത്സരത്തിന്റെ ഹീറ്റ്‌സും നടക്കും. ആദ്യ ദിനത്തില്‍ പതിനെട്ട് ഇനങ്ങളിലെ വിജയിയെ അറിയാന്‍ കഴിയും. നാല് ദിവസം നീണ്ടു നില്‍ക്കുന്ന കായിക മേള ചൊവ്വാഴ്ച സമാപിക്കും.

നാലു ഫൈനലുകള്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടു സ്വര്‍ണം വീതമായി പാലക്കാടും എറണാകുളവും ഒപ്പത്തിനൊപ്പമാണ്. 21 വര്‍ഷം പഴക്കമുള്ള മീറ്റ് റെക്കോര്‍ഡ് കോതമംബലം മാര്‍ ബേസിലിലെ ബിപിന്‍ ജോര്‍ജ് തകര്‍ത്തു. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് ബിപിന്‍ ജോര്‍ജ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മാര്‍ ബേസിലിലെ തന്നെ അനുമോള്‍ തമ്പിയിലൂടെ എറണാകുളം രണ്ടാം സ്വര്‍ണവും നേടി. സിനീയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി എച്ച്എസിലെ സി. ബബിതയും ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളി സ്‌കൂളിലെ പി.എന്‍. അജിത്തും പാലക്കാടിനായി സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യുവിലൂടെ തിരുവനന്തപുരവും ആദ്യ സ്വര്‍ണം നേടി.

അതേസമയം, താമസ സ്ഥലത്തേക്ക് അധികൃതര്‍ വാഹനം അയയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കായിക താരങ്ങള്‍ ട്രാക്കില്‍ കുത്തിയിരുപ്പ് സമരം നടത്തി. കൊല്ലം ജില്ലയിലെ കായിക താരങ്ങളാണ് ട്രക്കില്‍ പ്രതിഷേധവുമായി ഇറങ്ങിയത്. നേരത്തെ സംഘാടകര്‍ സ്റ്റേഡിയത്തിലേക്ക് വാഹനം എത്തിക്കുമെന്ന് അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News