തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്റെ രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തോട് യോജിപ്പില്ലെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാര്‍ ജി.മാധവന്‍ നായര്‍. സമത്വ മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും യാത്രയുടെ മുഖ്യരക്ഷാധികാരി കൂടിയായ മാധവന്‍ നായര്‍ പീപ്പിള്‍ ടി.വിയോട് പറഞ്ഞു.
അതേസമയം, വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ആര്‍എസ്എസിന്റെ പോഷക സംഘടനയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തട്ടിപ്പിന്റെ പാര്‍ട്ടിയായിരിക്കും വെള്ളാപ്പള്ളിയുടേത്. യാത്ര ശംഖുമുഖത്തെത്തുമ്പോള്‍ ജലസമാധിയാകുമെന്നും വിഎസ് ആവര്‍ത്തിച്ചു.

Get real time update about this post categories directly on your device, subscribe now.