ബലാത്സംഗം അടക്കം 16 കേസുകള്‍; കൊല്ലം സ്വദേശിയായ മാവോയിസ്റ്റ് നേതാവ് കുറ്റക്കാരനെന്ന് ലണ്ടന്‍ കോടതി;മകളെ 30 വര്‍ഷം വീട്ടു തടങ്കലിലാക്കിയ കേസിലും കുറ്റക്കാരന്‍

ലണ്ടന്‍: ബലാത്സംഗം അടക്കം 16 കേസുകളില്‍ കൊല്ലം സ്വദേശിയായ മാവോയിസ്റ്റ് നേതാവ് അരവിന്ദന്‍ ബാലകൃഷ്ണന്‍ കുറ്റക്കാരനെന്ന് ലണ്ടനിലെ സൗത്തവോര്‍ക്ക് ക്രൗണ്‍ കോടതി. മകളെ 30 വര്‍ഷം വീട്ടു തടങ്കലിലാക്കിയ എന്ന കേസിലും അരവിന്ദന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ‘സഖാവ് ബാല’ എന്നറിയപ്പെടുന്ന അരവിന്ദന്‍ സഹപ്രവര്‍ത്തകരായ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 1980 മുതല്‍ ഇയാള്‍ സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്ന് കോടതി കണ്ടെത്തി.

CO800-13-Collective-pixilated

അരവിന്ദന്റെ പിടിയിലുണ്ടായിരുന്ന സ്ത്രീകള്‍ (കോടതി പുറത്തുവിട്ട ചിത്രം)

1983ല്‍ സ്ത്രീകളിലൊരാളില്‍ അരവിന്ദന് ഒരു മകളുണ്ടായി. ഈ കുട്ടിയെ ഇയാള്‍ക്രൂരമായി മര്‍ദ്ദിക്കുകയും വര്‍ഷങ്ങളോളം വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. കുട്ടിയെ സ്‌കൂളില്‍ വിടാനോ, മറ്റു കുട്ടികളുമായി ഇടപെടാനോ ഇയാള്‍ അനുവദിച്ചിരുന്നില്ലെന്നും വര്‍ഷങ്ങളോളം മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന് കോടതി കണ്ടെത്തി.

Balakrishnans-daughters-bedroom

അരവിന്ദന്റെ മകള്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന മുറി

താനാണ് പിതാവാണെന്ന് കുട്ടിയോട് അരവിന്ദന്‍ പറഞ്ഞിരുന്നില്ല. മാതാവിനെ കുറിച്ചും കുട്ടി മനസിലാക്കിയത് അവര്‍ മരിച്ച ശേഷമായിരുന്നു. 14 വര്‍ഷത്തിന് ശേഷം നടന്ന ഡി.എന്‍.എ ടെസ്റ്റിലൂടെയാണ് ബാലകൃഷ്ണയാണ് പിതാവെന്ന് കുട്ടി അറിഞ്ഞത്. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കുട്ടി അരവിന്ദന്റെ കൈവശത്ത് നിന്ന് രക്ഷപ്പെട്ടത്.

തനിക്കെതിരേ ഉയര്‍ന്ന കുറ്റങ്ങളെല്ലാം ബാലകൃഷ്ണന്‍ കോടതിയില്‍ നിഷേധിച്ചെങ്കിലും വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു. ഭയം കൊണ്ടാണ് പലരും രക്ഷപ്പെടാന്‍ ശ്രമിക്കാതിരുന്നത്.

Southwark

സൗത്തവോര്‍ക്ക് ക്രൗണ്‍ കോടതി

സൗത്ത് ലണ്ടനില്‍ 1970കളില്‍ പ്രവര്‍ത്തിച്ചിരുന്ന വര്‍ക്കേഴ്‌സ് ലീഗ് എന്ന കമ്മ്യൂണിസ്റ്റ് സംഘത്തിന്റെ ഭാഗമായി അരവിന്ദന്‍ പ്രവര്‍ത്തിച്ചിരുന്നു. ബല്ല എന്നാണ് മാവോയിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അരവിന്ദന്‍ അറിയപ്പെടുന്നത്. 1963ല്‍ സിംഗപ്പൂരില്‍ നിന്നാണ് അരവിന്ദന്‍ ലണ്ടനിലെത്തിയത്. 1973ല്‍ ഇംഗ്ലണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്തിക്കിയതിനെ തുടര്‍ന്ന് രഹസ്യകൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News