ചെന്നൈയില്‍നിന്നു മലയാളികളുമായി 12 കെഎസ്ആര്‍ടിസി ബസ്സുകള്‍ കേരളത്തിലേക്കു പുറപ്പെട്ടു; യാത്ര സൗജന്യം

ചെന്നൈ: വെള്ളമിറങ്ങിത്തുടങ്ങിയ ചെന്നൈയില്‍നിന്നു പ്രളയക്കെടുതിയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകള്‍ ആരംഭിച്ചു. ആദ്യത്തെ ബസ് കോയമ്പേട് ബസ് ടെര്‍മിനസില്‍നിന്നു രാവിലെ പതിനൊന്നിനു പുറപ്പെട്ടു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരെ സൗജന്യമായി എത്തിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് കേരളത്തിലെ വിവിധ ഡിപ്പോകളില്‍നിന്നായി സൂപ്പര്‍ഫാസ്റ്റ്, സില്‍വര്‍ ജെറ്റ് ലൈന്‍ ബസുകള്‍ ചെന്നൈയിലേക്കു പുറപ്പെട്ടത്.

ksrtc 1 ksrtc 2

ഇന്നലെ കേരളത്തില്‍നിന്നു ചെന്നൈയിലേക്കു പോയ ബസുകളില്‍ ഭക്ഷണസാധനങ്ങള്‍ ചെന്നൈയില്‍ എത്തിച്ചിരുന്നു. കോയമ്പേട് സിഎംബിടിയിലെ നാലാമത്തെയും അഞ്ചാമത്തെയും ബേയില്‍നിന്നാണ് കേരളത്തിലേക്കുള്ള ബസുകള്‍ പുറപ്പെടുന്നത്. ബസുകളില്‍ യാത്ര ചെയ്യേണ്ടവര്‍ എഗ്മോറിലുള്ള കേരള ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി കൗണ്ടറുമായി ബന്ധപ്പെടണം. നമ്പരുകള്‍: 09176112100, 09449020305, 0944186238

A train from Kerala is coming tomorrow with 3 tons of food items but lack of volunteers to distribute the goods. Those…

Posted by Leena Manimekalai on Friday, 4 December 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here