കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രീംകോടതി; ഫേസ്ബുക്കിനെയും പ്രതി ചേര്‍ക്കണം; നിര്‍ദ്ദേശം ‘കൊച്ചു സുന്ദരികള്‍’ പേജ് ചൂണ്ടിക്കാട്ടി

ദില്ലി: സോഷ്യല്‍മീഡിയ വഴി കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രീംകോടതി. ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനം വേണമെന്നും ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനെ പ്രതിയാക്കി കേസെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട കൊച്ചു സുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജ് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമര്‍ശം.

പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും കൊച്ചുസുന്ദരികള്‍ എന്ന പേജിലൂടെയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്നാണ് പോലീസ് ഭാഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News